Flash News

‘മിത്രാസ് ഫെസ്റ്റിവല്‍ 2015’ ഒരുക്കങ്ങള്‍ തുടങ്ങി

January 13, 2015 , ജോര്‍ജ് തുമ്പയില്‍

Mitrahsന്യൂജെഴ്‌സി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കയിലെ കലാമാമാങ്കമായ മിത്രാസ് ഫെസ്റ്റിവല്‍ 2015-നുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. അന്‍പതോളം കലാകാരന്മാര്‍ പങ്കെടുക്കുന്ന ഈ കലാമാമാങ്കത്തില്‍ മലയാള സിനിമ രംഗത്ത് നിന്നുള്ള പ്രമുഖരും, ഗായകരും നോര്‍ത്ത് ഈസ്റ്റ് അമേരിക്കയിലെ പ്രമുഖ കലാകാരന്മാരും അണിനിരക്കുന്നു.

ഈ കലാമാമാങ്കത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള കലാകാരന്മാര്‍ (ഡാന്‍സ്, മ്യൂസിക്, ഡ്രാമ ആന്‍ഡ് മിമിക്രി) mitrahs.usa@gmail.com or Mitrahs@mitrahs.com എന്ന ഇമെയില്‍ വഴിയോ, The director, Mitrahs Arts, 52 Beech St. Belleville NJ എന്ന വിലാസത്തിലോ ബന്ധപ്പെടുക.

2014-ല്‍ ജനങ്ങള്‍ നെഞ്ചേറ്റി വിജയമാക്കിയ മിത്രാസ് മെഗാഷോ 2014നു ശേഷം കൂടുതല്‍ വൈവിധ്യവും പുതുമകളുമായി നടത്തപ്പെടുന്ന രണ്ടാമത് മിത്രാസ് ഫെസ്റ്റിവല്‍ വന്‍വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നതായി മിത്രാസ് പ്രസിഡന്റ് രാജന്‍ ചീരന്‍ അറിയിച്ചു.

അമേരിക്കയിലുള്ള കലാകാരന്മാരെ വളര്‍ത്തികൊണ്ടുവരുന്നതിനുവേണ്ടി 2011ല്‍ സ്ഥാപിതമായ മിത്രാസ് ആര്‍ട്‌സ് ചുരുങ്ങിയ കാലംകൊണ്ട് തന്നെ നല്ലൊരു കലാസംഘടനയായി അമേരിക്കയില്‍ പേരെടുത്തു. തുടര്‍ന്നും മിത്രാസ് അമേരിക്കന്‍ കലാകാരന്മാരുടെ വളര്‍ച്ചയ്ക്ക് വേണ്ടി തങ്ങളാല്‍ ആവുന്നതെല്ലാം ചെയ്യുമെന്നു ബോര്‍ഡ് മെംബേഴ്‌സ് രാജന്‍ ചീരന്‍, ഷിറാസ് ജോസഫ്, എം.സി മത്തായി, അനീഷ് ചെറിയാന്‍, ജേക്കബ് ജോസഫ്, ജയിംസ് നൈനാന്‍, ഷാജി വില്‍സന്‍, അലക്‌സ് ജോസി, ജിജു പോള്‍, ശോഭാ ജേക്കബ് എന്നിവര്‍ അറിയിച്ചു.

ഇന്ത്യന്‍ കലകളുടെയും സംസ്‌കാരത്തിന്റെയും പ്രോത്സാഹനവും സമന്വയിപ്പിക്കലും പുരോഗതിയും ലക്ഷ്യമിടുന്ന മിത്രാസ്, കഠിന പരിശീലനത്തിലൂടെയും പ്രദര്‍ശനങ്ങളും പ്രോഗ്രാമുകളും അവതരിപ്പിക്കുകയും ചെയ്യുന്നതിലൂടെയും സമൃദ്ധമായ ഇന്ത്യന്‍ കലാപാരമ്പര്യത്തിന്റെ ദൃശ്യചാരുതയും പ്രാധാന്യവും ലോകത്ത് വെളിപ്പെടുത്തുവാന്‍ തങ്ങളുടെ സേവനങ്ങളെ സമര്‍പ്പിച്ചിരിക്കുന്നു. ഭൂതകാലത്തും വര്‍ത്തമാനത്തിലും ഭാവിയിലും മിത്രാസിന്റെ സേവനങ്ങള്‍ പ്രസക്തമാണ്. പരമ്പരാഗതവും അതേസമയം സമകാലികവുമായ വ്യത്യസ്ത കലാരൂപങ്ങള്‍ക്കുവേണ്ടിയുള്ളൊരു ഷോ കേസാണ് മിത്രാസ് ഒരുക്കുന്നത്.

കലാകാരന്റെ കഴിവുകളെ പരിശീലിപ്പിക്കുകയും വെല്ലുവിളിക്കുകയും പ്രോത്സാഹിപ്പിച്ച് വളര്‍ത്തുകയുമൊക്കെ ചെയ്യുന്നതിലൂടെ അതിനെ ഊര്‍ജസ്വലമാക്കുക തങ്ങളുടെ കടമയാണെന്ന് മിത്രാസ് കരുതുന്നു. കലാകാരന്മാരുടെ കഴിവുകളെയും ദര്‍ശനത്തെയും കാഴ്ചപ്പാടുകളെയും സമന്വയിപ്പിച്ച് കൊണ്ടുപോകുകയാണ് മിത്രാസ് ലക്ഷ്യമിടുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top