കൊച്ചി: ഇന്‍ഫാമിന്റെ ആഭിമുഖ്യത്തിലുള്ള കര്‍ഷകദിനാചരണം കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നാളെ (ജനുവരി 15) നടത്തപ്പെടും. ഇതിനു മുന്നോടിയായി കെസിബിസിയുടെ ആഹ്വാനത്തെത്തുടര്‍ന്ന് കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളിലെ ഇടവകകളില്‍ ജനുവരി 4ന് പ്രത്യേക സര്‍ക്കുലര്‍ വായിക്കുകയുണ്ടായി.
സംസ്ഥാനതല കര്‍ഷകദിനാചരണ ചടങ്ങുകള്‍ നാളെ രാവിലെ 10ന് മൂവാറ്റുപുഴ, വാഴക്കുളം സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ ഇന്‍ഫാം സ്ഥാപകന്‍ ഫാ.മാത്യു വടക്കേമുറിയുടെ അനുസ്മരണത്തോടെ തുടക്കമാകും. ബാങ്കിംഗ് മേഖലയും കര്‍ഷകരും എന്ന വിഷയത്തിന്മേലുള്ള സെമിനാര്‍ റിസര്‍വ് ബാങ്ക് ജനറല്‍ മാനേജര്‍ സി.വി.ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. ഇന്‍ഫാം ദേശീയ പ്രസിഡന്റ് പി.സി.സിറിയക് അദ്ധ്യക്ഷത വഹിക്കും. ഇന്‍ഫാം ദേശീയ ട്രസ്റ്റി ഡോ.എം.സി.ജോര്‍ജ്ജ്, കേരളത്തിലെ വിവിധ പ്രമുഖ ബാങ്കുകളുടെ പ്രതിനിധികളായ വി.ആനന്ദ്, സേവ്യര്‍ ജെയിംസ്, അനീഷ് ജോര്‍ജ്ജ്, കെ.വി.ജോര്‍ജ്ജ്, ഡോമിനിക് ജോണ്‍, രശ്മി തങ്കം എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നതാണ്.
ഉച്ചകഴിഞ്ഞ് 2ന് മേഖല രക്ഷാധികാരി ഫാ.പോള്‍ നെടുംപുറത്ത് ഇന്‍ഫാം സെന്‍ട്രല്‍ റീജിയണല്‍ ഓഫീസ് ആശീര്‍വദിക്കുന്നതും അഡ്വ.ജോയിസ് ജോര്‍ജ്ജ് എംപി ഉദ്ഘാടനം ചെയ്യുന്നതുമാണ്. തുടര്‍ന്ന് റീജിയണല്‍ പ്രസിഡന്റ് ജോസ് എടപ്പാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ ഇന്‍ഫാമിന്റെ കാര്‍ഷിക ഇടപെടലുകളും സംഘടനാ പ്രമേയവും ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അവതരിപ്പിക്കും. പി.സി.തോമസ് എക്സ് എംപി, ഫ്രാന്‍സീസ് ജോര്‍ജ്ജ് എക്സ് എംപി, പി.സി.ജോസഫ് എക്സ് എംഎല്‍എ, നാഷണല്‍ സെക്രട്ടറി ഫാ.ജോര്‍ജ്ജ് പൊട്ടയ്ക്കല്‍, ഇന്‍ഫാം പാല രൂപതാ ഡയറക്ടര്‍ ഫാ.ജോസ് തറപ്പേല്‍, ഹൈറേഞ്ച് സംരക്ഷണ സമിതി ചെയര്മാന് ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, ഫാ.ജോണ്‍ തോട്ടത്തിമാലില്‍, ദേശീയ വൈസ്ചെയര്‍മാന്‍ മൊയ്തീന് ഹാജി, ട്രഷറര്‍ ജോയി തെങ്ങുംകുടി, കോതമംഗലം ആര്‍പിഎസ് റീജിയണല്‍ പ്രസിഡന്റ് പി.വി.ഏലിയാസ്, വിവിധ ജില്ലാ പ്രസിഡന്റുമാരായ അഡ്വ.പി.എസ്.മൈക്കിള്‍, കെ.എസ്.മാത്യു, ജോയി പള്ളിവാതുക്കല്‍, മേഖലാ പ്രസിഡന്റുമാരായ എം.ടി.ഫ്രാന്‍സീസ്, റോയി വള്ളമറ്റം, കെ.വി.വര്‍ക്കി, ഫാര്‍മേഴ്സ് ക്ലബ് പ്രസിഡന്റുമാരായ ജോണി നെല്ലിക്കുന്നേല്‍, തോമസ് പാലക്കോട്ടില്‍, മാത്യു ആശാരിക്കുടിയില്‍, ജോസ് കൂട്ടുങ്കല്‍, ചെറിയാന് കുന്നപ്പള്ളി, സിപിഎസ് പ്രസിഡന്റുമാരായ സണ്ണി കുറുന്താനം, വി.സി.ജോസഫ്, കെ.സി.ജോസഫ്, ജെയിംസ് പള്ളിയ്ക്കമാലില്, ബേബി ആണ്ടൂര്‍, റീജിയണല്‍ സെക്രട്ടറി ഒ.എം.ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിക്കും.
ഫാ.ജോസഫ് ഒറ്റപ്ലാക്കല്‍
ചെയര്മാന്