ചിരിച്ച്, തോളില്‍തട്ടി മോഡി ഉമ്മന്‍ചാണ്ടിയെയും വി.എസിനെയും യാത്രയാക്കി; കുറുപ്പിന്‍െറ ഉറപ്പുമായി…

omenന്യൂദല്‍ഹി: കേരളത്തിന്‍െറ ആവശ്യങ്ങള്‍ പ്രധാനമന്ത്രിക്കു മുന്നില്‍ അവതരിപ്പിക്കാന്‍ എല്ലാ വിയോജിപ്പുകളും മാറ്റിവച്ച് ദല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും നരേന്ദ്രമോഡിയുടെ ആതിഥ്യം മാത്രം മിച്ചം. കേരളത്തിന്‍െറ അടിയന്തര ആവശ്യങ്ങളില്‍ ഒരുറപ്പുപോലും കേന്ദ്രമന്ത്രിമാര്‍ നല്‍കിയില്ല. ഏറ്റവും പ്രധാനമായി ഉന്നയിച്ച കേരളത്തിനുവേണ്ടിയുള്ള പ്രത്യേക റെയില്‍വേ സോണ്‍ ഒരിക്കലും ഉണ്ടാകില്ലെന്നും കേന്ദ്രം തുറന്നു പറഞ്ഞു. ഇത് ഒഴികെ മറ്റാവശ്യങ്ങള്‍ ‘അനുഭാവപൂര്‍വം പരിഗണിക്കാമെന്ന’ പതിവ് ‘ഉറപ്പു’മാത്രമാണ് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും മന്ത്രിമാര്‍ നല്‍കിയത്. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയാണ് കേരളത്തില്‍ വേണ്ടതെന്നും സോണ്‍ ഇല്ലാതെയും അത് നടപ്പാക്കാന്‍ കഴിയുമെന്നും റെയില്‍വേ മന്ത്രി പറഞ്ഞു.

ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിയുമായും ഇരുവരും ചര്‍ച്ച നടത്തി. ബജറ്റ് തയാറാക്കുന്നതിനുമുമ്പ് കേരളത്തിന്‍െറ വിവിധ ആവശ്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്താനായിരുന്നു ചര്‍ച്ച. റെയില്‍പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, ഗേജ് മാറ്റം എന്നീ കാര്യങ്ങള്‍ക്ക് ബജറ്റില്‍ ഊന്നല്‍ കിട്ടണമെന്ന് മുഖ്യമന്ത്രിയും വി.എസും ആവശ്യപ്പെട്ടെങ്കിലും കാര്യമായ ഉറപ്പുകള്‍ ലഭിച്ചില്ല. കഞ്ചിക്കോട് കോച്ച് ഫാക്ടറി, അങ്കമാലി-ശബരി റെയില്‍പാത, നിലമ്പൂര്‍-നഞ്ചങ്കോട് പാത, സബര്‍ബന്‍ റെയില്‍ സര്‍വീസ് എന്നിവക്ക് വേണ്ടിയും റെയില്‍വേ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രം തുടങ്ങുന്ന ആറ് വിമാനത്താവള ഹബുകളുടെ കൂട്ടത്തില്‍ കൊച്ചിയെ ഉള്‍പ്പെടുത്തുക, ഫാക്ടിനെ രക്ഷിക്കാന്‍ പാക്കേജ് പ്രഖ്യാപിക്കുക, കേരളത്തിന് ഐ.ഐ.ടി ബജറ്റില്‍ പ്രഖ്യാപിക്കുക, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളില്‍ ഒരിടത്ത് എയിംസ് മാതൃകയിലുള്ള ആശുപത്രി സ്ഥാപിക്കുക, അര്‍ബുദ ഗവേഷണ കേന്ദ്രത്തിന് കേന്ദ്രസഹായം നല്‍കുക, ഫിഷറീസ് സര്‍വകലാശാല സ്ഥാപിക്കാന്‍ ഒറ്റത്തവണ സഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്. ശബരിമല ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്നും 100 കോടി രൂപ കേന്ദ്ര സഹായം നല്‍കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. ഈ ആവശ്യത്തോട് കേന്ദ്രം അനുഭാവത്തോടെ പ്രതികരിക്കുമെന്ന് സൂചനയുണ്ട്. ശബരിമലയുടെ കാര്യത്തില്‍ നരേന്ദ്രമോഡിക്ക് പ്രത്യേക താല്‍പര്യമുണ്ട്.

omen1

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment