പുലി ചത്തതിന് വനം വകുപ്പ് നാട്ടുകാരെ വേട്ടയാടുന്നു

ചാലക്കുടി: കെണിയില്‍പെട്ട് പുലി ചത്തതിന് വനം വകുപ്പ് നാട്ടുകാരെ പേരില്‍ കേസെടുക്കുന്നു. നിരപരാധികളായ കര്‍ഷകരുടെ പേരില്‍ ജാമ്യം കിട്ടാത്ത വകുപ്പ് ചേര്‍ത്താണ് കേസെടുക്കുന്നതത്.

കഴിഞ്ഞ ബുധനാഴ്ചയാണ് പരിയാരം ഗ്രാമപഞ്ചായത്തിലെ നോര്‍ത്ത് കൊന്നക്കുഴിയില്‍ റബര്‍തോട്ടത്തിലെ മരത്തിന് മുകളില്‍ കെണിയുടെ കമ്പിയില്‍ ഉദരഭാഗം കുരുങ്ങി ചത്തനിലയില്‍ പുലിയെ കണ്ടെത്തിയത്. എവിടെ നിന്നോ കെണിയില്‍ പെട്ട പുലി മരണവെപ്രാളത്തില്‍ മരത്തില്‍ കയറുമ്പോള്‍ മരക്കൊമ്പില്‍ കമ്പി കുരുങ്ങി ചാവുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ പുലി ചത്ത റബര്‍തോട്ടത്തിന് സമീപമുള്ളവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു അധികൃതര്‍.

tiger at tree

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment