Flash News

തന്നെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന് തിരുവനന്തപുരം കലക്ടര്‍ ബിജു പ്രഭാകര്‍

January 13, 2015 , സ്വന്തം ലേഖകന്‍

Biju-Prabhakar-fullതിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാടില്‍ തന്നെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്നും ഇവരുടെ പേരുകള്‍ കോടതിയിലുടെ പുറത്തുവരുമെന്നും തിരുവനന്തപുരം ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ മുന്നറിയിപ്പുനല്‍കി. ചില രേഖകള്‍കൂടി ലഭിച്ചാല്‍ കോടതിയെ സമീപിക്കും. വര്‍ഷങ്ങളായി സ്വന്തം പ്രവര്‍ത്തനത്തിലൂടെ ഉണ്ടാക്കിയെടുത്ത തന്‍െറ ഇമേജ് തകര്‍ക്കാനാണ് ചിലരുടെ ശ്രമം.

ലോകായുക്ത പരാമര്‍ശം നടത്തിയ സര്‍വേയറെ സ്ഥലം മാറ്റിയിട്ടുണ്ട്. വഞ്ചിയൂര്‍ വില്ലേജിന്റെ നികുതി അടച്ച രജിസ്റ്റര്‍ പലതവണ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്ന് ലോകായുക്ത പറഞ്ഞത് ശരിയാണ്. ബന്ധപ്പെട്ട തഹസില്‍ദാര്‍ക്കും വില്ലേജ് ഓഫിസര്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ലോകായുക്ത പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് എഴുതിയപ്പോഴാണ് റിപ്പോര്‍ട്ട് കിട്ടിയത്. ഈ വിവരം ലോകായുക്തയില്‍നിന്ന് അറിഞ്ഞപ്പോള്‍തന്നെ താന്‍ കലക്ടറേറ്റില്‍ ഫയല്‍ വരുത്തി പരിശോധിച്ചു. അതില്‍ നികുതി അടച്ച രജിസ്റ്റര്‍ കാലപ്പഴക്കംമൂലം നശിച്ചുപോയെന്നാണ് എ.ഡി.എം റിപ്പോര്‍ട്ട് എഴുതിയത്. തന്‍െറ പേരില്‍ വന്ന കത്ത് താന്‍ കണ്ടില്ല.

ഭൂമിയെക്കുറിച്ച് അന്വേഷണം നടക്കുന്ന പല വില്ലേജ് ഓഫിസുകളിലും ബി.ടി.ആര്‍ കാണാതായിട്ടുണ്ട്. പല വില്ലേജിലും രേഖകള്‍ ചിതലരിച്ചിരിപ്പാണ്. ഇത്തരത്തില്‍ പാറ്റൂരില്‍ കൃത്രിമം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം. അതിന് ഭൂമി ഏറ്റെടുക്കല്‍ ഓഫിസിലെയും വില്ലേജ്-താലൂക്ക് ഓഫിസിലെയും പുരാരേഖകള്‍ പരിശോധിക്കണം. പാറ്റൂരിലെ ഭൂമി മൊത്തം പുറമ്പോക്കാണെങ്കില്‍ അതുമായി ബന്ധപ്പെട്ട സര്‍വേ നമ്പര്‍ ആരെങ്കിലും പറഞ്ഞുതരണം. അതുമായി ബന്ധപ്പെട്ട സ്ഥലം ആറ് കിലോമീറ്ററോളം വരും. 1955ല്‍ ഈ ഭൂമി ഏറ്റെടുത്തിട്ടുണ്ടോ ഇല്ലയോയെന്നും അറിയില്ല. അന്വേഷണ ഏജന്‍സികള്‍ ഓഫിസുകള്‍ റെയ്ഡ് ചെയ്ത് രേഖകള്‍ പിടിച്ചെടുക്കണം. ഇക്കാര്യത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തണമെന്നും കലക്ടര്‍ അഭിപ്രായപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top