Flash News

വികസനമെന്നാല്‍ പാലവും റോഡുമാണോ? രാജ്യത്ത് എഴുതാനും വായിക്കാനുമറിയാത്ത കുട്ടികള്‍ കൂടുതല്‍ ഗുജറാത്തിലെന്ന് റിപ്പോര്‍ട്ട്

January 15, 2015 , ഷാഹിദ് വൈപ്പി

Gunotsav-Gujarat-2011ന്യൂഡല്‍ഹി: വികസനമെന്നാല്‍ റോഡും, പാലവും, ട്രയിനും, വിമാനത്താവളങ്ങളുമാണ് എന്ന് ധരിച്ചുവശായിരിക്കുന്ന നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഈറ്റില്ലമായ ഗുജറാത്ത് വിദ്യാഭ്യാസ നിലവാരത്തില്‍ ഏറ്റവും പിന്നില്‍ കിടക്കുന്ന സംസ്ഥാനമാണെന്ന് റിപ്പോര്‍ട്ട്. ഗുജറാത്തിലെ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന പാതിയിലേറെ കുട്ടികള്‍ക്കും രണ്ടാം ക്ലാസ് പാഠപുസ്തകം പോലും നേരെ ചൊവ്വെ വായിക്കാന്‍ പോലുമറിയില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട് പറയുന്നത്. ആനുവല്‍ സ്റ്റാറ്റസ് ഓഫ് എഡ്യുക്കേഷന്‍ റിപ്പോര്‍ട്ടില്‍ (എ.എസ്.ഇ.ആര്‍)ആണ് ഗുജറാത്തിന്റെ വികസന മുഖത്തിന്റെ പിന്നാമ്പുറ കഥകള്‍ പുറത്തുകൊണ്ടുവരുന്നത്.

താഴ്ന്ന ക്ലാസിലെ പുസ്തകം പോലും നേരെ വായിക്കാനറിയാത്ത് കുട്ടികള്‍ എങ്ങനെ ഉയര്‍ന്ന ക്ലാസുകളിലെത്തിയത് എന്ന് ആര്‍ക്കുമറിയില്ല. മാത്രമല്ല രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന 20 ശതമാനം കുട്ടികള്‍ക്കും ഒന്നു മുതല്‍ ഒമ്പതു വരെയുള്ള സംഖ്യകള്‍ തിരിച്ചറിയാന്‍ പോലുമറിയില്ല. എന്നാല്‍, ഇതില്‍ ഗുജറാത്തിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. രാജ്യത്താകമാനം കുട്ടികള്‍ക്ക് ഗണിത ശാസ്ത്രത്തിലുള്ള താല്‍പ്പര്യം കുറഞ്ഞു വരുന്നതായാണ്ന റിപ്പോര്‍ട്ട് പറയുന്നത്.

ഗുജറാത്തില്‍ രണ്ടാം ക്ലാസ്സിലെ പുസ്തകം വായിക്കാനറിയാത്ത അഞ്ചാം ക്ലാസ്സുകാരുടെ എണ്ണം 51.9 ശതമാനമാണ്. എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ 75 ശതമാനത്തിനുമാത്രമാണ് തെറ്റുകൂടാതെ രണ്ടാം ക്ലാസ് പുസ്തകം വായിക്കാനറിയുന്നത്. ഇംഗ്ലീഷ് പരിജ്ഞാനത്തിന്റെ കാര്യവും കമ്മിയാണ്. സാധാരണ വാക്യങ്ങള്‍ പോലും തെറ്റുകൂടാതെ വായിക്കാനറിയുന്ന എട്ടാം ക്ലാസ്സുകാരുടെ എണ്ണം വെറും 46.8 ശതമാനം മാത്രം. എന്നാല് ‍2009ല്‍ ഇത് 60 ശതമാനമായിരുന്നു. ലോവര്‍ പ്രൈമറി ക്ലാസ്സുകളിലെ കുട്ടികള്‍ക്കിടയില്‍ ഇംഗ്ലീഷ് വായിക്കാനറിയുന്നത് വെറും 25 ശതമാനത്തിനു മാത്രമാണ് എന്നും റിപ്പോര്‍ട്ട് പറയുന്നു.

രാജസ്ഥാന്റെ കാര്യവും കഷ്ടമാണ്. രാജസ്ഥാനില്‍ ആറു വയസ്സിനും 14 വയസ്സിനും മധ്യേ പ്രായമുള്ള 12 ശതമാനം പെണ്‍കുട്ടികള്‍ ഇതുവരെ സ്കൂളിന്റെ പടിപോലും കണ്ടിട്ടില്ല. അതിലും ഭേദം നിരന്തരം പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഉത്തര്‍പ്രദേശിലാണ്. ഉത്തര്‍പ്രദേശില്‍ 9.2 ശതമാനം പെണ്‍കുട്ടീകളാണ് സ്കൂളില്‍ ഇതേവരെ പോകാത്തത്.

വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തില്‍ രാജ്യത്ത് മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ കര്‍ണ്ണാടകയും ആന്ധ്രയും, കേരളവുമാണ്. എന്നാല്‍ കേരളത്തേക്കാള്‍ ബഹുദൂരം മുന്നിലാണ് കര്‍ണാടക എന്നാണ് റിപ്പോര്‍ട്ടിലുള്ളത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top