Flash News

കേരളത്തിന്‍െറ കൗമാരമേളക്ക് നിറപ്പകിട്ടാര്‍ന്ന തുടക്കം

January 15, 2015 , സ്വന്തം ലേഖകന്‍

youth festival6കോഴിക്കോട്: കേരളീയ കൗമാരത്തിന്‍െറ ഏറ്റവും വലിയ ഉല്‍സവത്തിന് കോഴിക്കോട്ട് തുടക്കം. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹൈസ്കൂള്‍ ഗ്രൗണ്ടിലെ ആറുനില പന്തലില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരി തെളിയിച്ചതോടെ 55ാമത് സ്കൂള്‍ കലോത്സവത്തിന് തുടക്കമായി. ബീച്ചില്‍ നിന്നാരംഭിച്ച സാംസ്കാരിക ഘോഷയാത്ര മുഖ്യവേദിയിലത്തെിയതോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായത്.

‘ശതകോടി തന്ത്രികള്‍ ശ്രുതിയിട്ടു പാടുന്നൊരു അറബിക്കടലിന്‍െറ നാട്ടില്‍’ എന്ന സ്വാഗതഗാനത്തോടെയായിരുന്നു തുടക്കം. മുഖ്യമന്ത്രി ഏതാനും വാക്കുകളില്‍ ഉദ്ഘാടനപ്രസംഗം ഒതുക്കി. മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഡോ. എം.കെ. മുനീര്‍, കെ.സി. ജോസഫ്, മേയര്‍ പ്രഫ. എ.കെ. പ്രേമജം, എം.പിമാരായ എം.കെ. രാഘവന്‍, എം.ഐ. ഷാനവാസ്, എം.എല്‍.എമാരായ ഏ.കെ. ശശീന്ദ്രന്‍, അഡ്വ. പി.ടി.എ. റഹീം, വി.എം. ഉമ്മര്‍ മാസ്റ്റര്‍, സി. മോയിന്‍കുട്ടി, പുരുഷന്‍ കടലുണ്ടി, ഇ.കെ. വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല, കലക്ടര്‍ സി.എ. ലത, തുടങ്ങിയവര്‍ പങ്കെടുത്തു.

അറബിക്കടലോരത്തുനിന്നാരംഭിച്ച ഘോഷയാത്രയില്‍ നിശ്ചലദൃശ്യങ്ങളും കേരളത്തിന്‍െറ തനത് കലാരൂപങ്ങളും നൃത്തനൃത്ത്യങ്ങളും അണിനിരന്നു. 55 ടീമുകളും ആറായിരത്തില്‍പരം വിദ്യാര്‍ഥികളും പങ്കെടുത്തു. പഞ്ചവാദ്യം, മുത്തുക്കുടകള്‍, ശിങ്കാരിമേളം, ദഫ് മുട്ട്, കോല്‍ക്കളി, ഒപ്പന, മാര്‍ഗംകളി, പുലിക്കളി, കുടനൃത്തം, പൂക്കാവടി, ഗുജറാത്തി ഡാന്‍സ് എന്നിവ ഘോഷയാത്രയില്‍ അണിനിരന്നു.

പെഷാവര്‍ സ്കൂളിലെ ബോംബ് സ്ഫോടനം, മലാല, പള്ളിക്കൂടം, രേവതിപട്ടത്താന സദസ്സ്, ഭാരതാംബ, ഉണ്ണിയാര്‍ച്ചയും ചേകവന്മാരും, കോഴിക്കോടന്‍ ഹല്‍വ വാങ്ങാനെത്തിയ അറബികള്‍, എക്സൈസ് വകുപ്പിന്‍െറ ‘ലഹരിക്കെതിരെ’, സിറ്റി ഷാഡോ പൊലീസിന്‍െറ മയക്കുമരുന്ന് മാഫിയ, നളന്ദ സര്‍വകലാശാല തുടങ്ങി നിരവധി നിശ്ചലദൃശ്യങ്ങള്‍ ഘോഷയാത്രക്ക് മിഴിവേകി.

pb-7 youth festival youth festival2 youth festival4 youth festival5


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top