Flash News

സന്നദ്ധ സുവിശേക സംഘം ഭദ്രാസന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമായി

January 16, 2015 , ബെന്നി പരിമണം

getNewsImages (1)ഹൂസ്റ്റണ്‍ : മാര്‍ത്തോമ്മാ സഭാ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന സന്നദ്ധ സുവിശേക സംഘത്തിന്റെ 12-മത് ഭദ്രാസന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമായതായി മീഡിയ കമ്മറ്റിക്ക് വേണ്ടി കണ്‍വീനര്‍ സഖറിയ കോശി അറിയിച്ചു.

ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക മിഷന്‍ ആദിത്യമരുളുന്ന ഈ വര്‍ഷത്തെ സമ്മേളനം ജൂലൈ 23 മുതല്‍ 26വരെ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍ നടക്കും. ‘To seek and to find’ എന്ന ചിന്താവിഷയത്തെ അധീകരിച്ചുള്ള പഠനങ്ങള്‍ക്ക് സമ്മേളനം വേദിയാകും.

20 വര്‍ഷത്തെ ചരിത്രവുമായി ആത്മീയ പ്രഭ ചൊരിഞ്ഞു നില്‍ക്കുന്ന ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക ആദ്യമായാണ് ഇടവക മിഷന്‍ ഭദ്രാസന സമ്മേളനത്തിന് വേദിയാകുന്നത്. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പ, മുംബൈ ഭദ്രാസനാധിപന്‍ അഭി.ഡോ.തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പ, ഡോ.വിനോ ഡാനിയേല്‍(ഫിലാഡല്‍ഫിയയ) എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കും.

സമ്മേളനത്തിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ജനുവരി 11 ഞായറാഴ്ച കൂടിയ യോഗത്തില്‍ വെച്ച് അഭി. തിയഡോഷ്യസ് തിരുമേനി പ്രകാശനം ചെയ്തു. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി അഭി. തിയഡോഷ്യസ് തിരുമേനി മുഖ്യ രക്ഷാധികാരിയും, ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക മിഷന്‍ പ്രസിഡന്റ് റവ.സജു മാത്യൂ, റവ.റോയ് തോമസ്, കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനറും ഭദ്രാസന സന്നദ്ധ സുവിശേക സംഘം സെക്രട്ടറിയുമായ റെജി വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സബ് കമ്മറ്റികള്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. അനുഗ്രഹീതമായ ഈ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ സഭാ വിശ്വാസികളെ സ്വാഗതം ചെയ്യുന്നതായി സമ്മേളന സംഘാടക സമിതി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സജു മാത്യൂ 832 660 4281, റെജി വര്‍ഗീസ് 281 650 9630

getNewsImages (2)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top