കേരളത്തില്‍ ദേശീയ ഗെയിംസിന് ആതിഥ്യമരുളാന്‍ അനുമതി

Indian-Olympic-Association1തിരുവനന്തപുരം: ദേശീയ ഗെയിംസിന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍റെ അനുമതി. ഗെയിംസ് നിശ്ചയിച്ച സമയത്ത് നടക്കുമെന്നാണ് എെഒഎ ഭാരവാഹികള്‍ അറിയിച്ചിരിക്കുന്നത്. എന്നാൽ, പ്രധാന വേദിയായ കാര്യവട്ടത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങക്കള്‍ പുരോഗമിക്കുന്നതെയുള്ളുയെന്നതും വസ്തുതയാണ്.

അവശേഷിക്കുന്ന പോരായ്മകള്‍ ഗെയിംസിന് മുന്‍പ് പരിഹരിക്കും. 27 ന് മുന്‍പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നുള്ള ഉറപ്പ് സര്‍ക്കാര്‍ നല്‍കിയതിനെ തുടര്‍ന്നാണ് ദേശീയ ഗെയിംസിന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അനുമതി നല്‍കിയിരിക്കുന്നത്.

ഇതോടെ നിശ്ചയിച്ച സമയത്ത് ഗെയിംസ് നടക്കുമെന്ന് പറയുമ്പോള്‍ എല്ലാ ആശങ്കകള്‍ക്കുമുള്ള മറുപടിയും കൂടിയാണ്. ഗെയിംസ് നടത്തിപ്പില്‍ ആശങ്കയില്ലെന്നും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദേശീയ ഗെയിംസ് മാറ്റിവയ്ക്കാത്തത് കേരളത്തിന്‍റെ പ്രതിഛായ മാനിച്ചെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ, ഗെയിംസിന് മുന്‍പ് പണികള്‍ പൂര്‍ത്തിയാകുമെന്നുള്ള സര്‍ക്കാറിന്‍റെ ഉറപ്പിനെ എെഒഎ മാനിക്കുനെന്നും സെക്രട്ടറി മുരുകന്‍ വെളിപ്പെടുത്തി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment