ന്യൂഡല്‍ഹി: ബറാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തില്‍ സമ്പൂര്‍ണ സുരക്ഷയൊരുക്കാന്‍ ഡല്‍ഹി-ആഗ്ര ഹൈവേയിലെ മുഴുവന്‍ റസ്റ്റാറന്റുകളും ഹോട്ടലുകളും അടച്ചിടണമെന്ന് യു.എസ് നിര്‍ദേശം. അമേരിക്കയിലെയും ഇന്ത്യയിലെയും രഹസ്യാന്വേഷണ ഏജന്‍സികളിലെ ഉന്നതരുടെ യോഗത്തിലാണ് ഈ നിര്‍ദേശമുണ്ടായത്.
ഈമാസം 27ന് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും താജ്മഹല്‍ സന്ദര്‍ശിക്കുന്നുണ്ട്. ഇവര്‍ സഞ്ചരിക്കുന്ന ഡല്‍ഹി-ആഗ്ര ഹൈവേ ഭീകരര്‍ ലക്ഷ്യമിട്ടേക്കാമെന്ന സംശയത്തിലാണ് റസ്റ്റാറന്റുകളും ഹോട്ടലുകളും തലേദിവസത്തേക്കെങ്കിലും അടച്ചിടാന്‍ നിര്‍ദേശിച്ചത്. ഒബാമയും സംഘവും സഞ്ചരിക്കുന്ന പാതയില്‍ അടിയന്തര രക്ഷാറൂട്ടുകളും ഡമ്മി റൂട്ടുകളും കണ്ടത്തൊനും നിര്‍ദേശമുണ്ട്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news