Flash News

യുവാവ് ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു

January 17, 2015 , സ്വന്തം ലേഖകന്‍

തൃശൂര്‍: കൂട്ടുകാരുമൊത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കണ്ടശാംകടവ് വിളക്കുംകാല്‍ സെന്‍ററില്‍ ടെലിഫോണ്‍ ഓഫിസിന് സമീപം പറത്താട്ടില്‍ രാജീവിന്‍െറ മകന്‍ വിഷ്ണുവാണ് (18) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ കാഞ്ഞാണി തൃക്കുന്നത്ത് ക്ഷേത്രക്കുളത്തിലായിരുന്നു സംഭവം.

വിഷ്ണുവും സുഹൃത്തുക്കളായ എബിന്‍, ശ്രീരാഖ്, അജു എന്നിവരുമാണ് കുളിക്കാന്‍ ഇറങ്ങിയത്. നീന്തുന്നതിനിടെ വിഷ്ണു കുളത്തില്‍ താഴ്ന്ന് പോവുകയായിരുന്നു. നാട്ടുകാര്‍ എത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനായില്ല. ഗുരുവായൂരില്‍ നിന്നത്തെിയ ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലില്‍ വൈകീട്ട് നാലോടെയാണ് മൃതദേഹം കണ്ടെടുത്തത്. പ്ലസ്ടു പഠനം കഴിഞ്ഞ വിഷ്ണു അലുമിനിയം ഫേബ്രിക്കേഷന്‍ പണിക്ക് പോവുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top