നഴ്സുമാര്‍ക്ക് മിനിമം വേതനം നല്‍കാത്തതിന് കേന്ദ്ര സര്‍ക്കാറിനെ സുപ്രീംകോടതി വിമര്‍ശിച്ചു

supreme-court-300x195ന്യൂദല്‍ഹി: മൂന്ന് ലക്ഷത്തോളം നഴ്സുമാര്‍ക്ക് മിനിമം വേതനം പോലും ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കാത്തത്തില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചു. മിനിമം വേതനം ഉറപ്പാക്കുന്നതിന് ഇതുവരെ കൈക്കൊണ്ട നടപടികള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

പ്രവാസി ലീഗല്‍ സെല്‍, ട്രെയിന്‍ഡ് നഴ്സസ് അസോസിയേഷന്‍ എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു സുപ്രീംകോടി വിമര്‍ശം. കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയം കത്ത് അയച്ചിട്ടുണ്ടെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ബി.എസ്. നരസിംഹം പറഞ്ഞത് കോടതിയെ ചൊടിപ്പിച്ചു. അടുത്ത പ്രാവശ്യം വരുമ്പോള്‍ സ്ഥാപനങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും കത്തെഴുതിയോ എന്നല്ല അറിയിക്കേണ്ടത്. മറിച്ച്, നഴ്സുമാരെ ചൂഷണം ചെയ്യുന്നത് തടയാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് വേണ്ടത്.

1948 ലെ മിനിമം വേതന നിയമം നഴ്സുമാര്‍ക്ക് ബാധകമാക്കണമെന്ന ഉത്തരവുകള്‍ നടപ്പാക്കുന്ന കാര്യത്തില്‍ എന്തു പുരോഗതിയാണ് കൈവരിച്ചിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കണം-കോടതി ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Leave a Comment