ജൂലൈയില്‍ കേരളത്തില്‍ ഐ.ഐ.ടി ക്ലാസ് തുടങ്ങും

IIT-logo1പാലക്കാട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) കേന്ദ്രം സ്ഥാപിക്കുന്നതിന് കേരള സര്‍ക്കാര്‍ ശിപാര്‍ശ ചെയ്ത പാലക്കാട് പുതുശ്ശേരിയിലെ സ്ഥലങ്ങള്‍ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം നിയോഗിച്ച വിദഗ്ധ സംഘം പരിശോധിച്ചു. ഒരാഴ്ചക്കം സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ജനുവരി 30നകം കേന്ദ്രത്തില്‍ നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു.

500 ഏക്കര്‍ സ്ഥലമാണ് കേന്ദ്രം ആവശ്യപ്പെട്ടത്. നിലവില്‍ 400 ഏക്കര്‍ ലഭ്യമാണ്. ജൂലൈയില്‍ താല്‍ക്കാലിക കേന്ദ്രത്തില്‍ ക്ലാസ് തുടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. പുതുശ്ശേരി സെന്‍ട്രല്‍, വെസ്റ്റ് വില്ലേജുകളില്‍ സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്ത സ്ഥലങ്ങളാണ് ശനിയാഴ്ച വിദഗ്ധസംഘം പരിശോധിച്ചത്.

ഐ.ഐ.ടി താല്‍ക്കാലിക സംവിധാനത്തില്‍ തുടങ്ങാന്‍ നിര്‍ദേശിക്കപ്പെട്ട അഹല്യ ഇന്‍റര്‍ഗ്രേറ്റഡ് ക്യാമ്പ്, പ്രൈം കോളജ് ഓഫ് എന്‍ജിനീയറിങ്, രാജീവ്ഗാന്ധി ഹോസ്പിറ്റല്‍ ക്യാമ്പ്, അമ്മിണി കോളജ് ഓഫ് എന്‍ജിനീയറിങ് എന്നിവിടങ്ങളിലും സംഘമത്തെി. താല്‍കാലികമായി ക്ലാസ് തുടങ്ങാന്‍ നല്ലത് അഹല്യ ഇന്‍റര്‍ഗ്രേറ്റഡ് ക്യാമ്പാണെന്നും സംഘം നിരീക്ഷിച്ചു. ഹൈദരാബാദ് ഐ.ഐ.ടി ഡയറക്ടര്‍ പ്രഫ. യു.ബി. ദേശായി, കേന്ദ്ര മാനവവിഭവശേഷി വകുപ്പ് സെക്രട്ടറി അമര്‍ജിത് സിങ്, കേരള ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ബി. ശ്രീനിവാസ്, സി.പി. ഡബ്ല്യു.ഡി ചീഫ് എന്‍ജിനീയര്‍ എ. ആണ്ടീശ്വരന്‍, ചെന്നൈ ഐ.ഐ.ടി ഡയറക്ടര്‍ പ്രഫ. പി.ബി. സുനില്‍കുമാര്‍, ഉന്നത വിദ്യാഭ്യാസ അഡീ. സെക്രട്ടറി എം. ഷെരീഫ്, അണ്ടര്‍ സെക്രട്ടറി വിജയകുമാര്‍, വി.സി. കുഞ്ചെറിയ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

വൈകീട്ട് കലക്ടറുടെ ചേംബറില്‍ നടന്ന അവലോകന യോഗത്തില്‍ മന്ത്രി പി.കെ. അബ്ദുറബ്ബ്, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, എം.ബി. രാജേഷ് എം.പി, എം.എല്‍.എമാരായ വി.ടി. ബലറാം, ഷാഫി പറമ്പില്‍, നഗരസഭാ ചെയര്‍മാന്‍ പി.വി. രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment