എന്‍.ബി.എ. സെന്ററില്‍ ഈ വര്‍ഷത്തെ മണ്ഡലകാല ഭജനയ്ക്ക് സമാപനം കുറിച്ചു

IMG_20150117_192240ന്യൂയോര്‍ക്ക്‌ : ബെല്‍റോസിലുള്ള നായര്‍ ബനവലന്റ് അസോസിയേഷന്‍ സെന്ററില്‍ മണ്ഡല കാലാരംഭമായ വൃശ്ചികം ഒന്നാം തീയതി മുതല്‍ എല്ലാ ശനിയാഴ്ച്ചയും വൈകുന്നേരം നടന്നു വന്ന ഭജന ജനുവരി 17-നു നടന്ന ഭജനയോടുകൂടി സമാപിച്ചു. ഫ്ളഷിംഗ് ക്ഷേത്രത്തില്‍ നിന്ന് എത്തിയ പൂജാരിയുടെ പ്രത്യേകമായ പൂജ ഭജനക്ക് മാറ്റു കൂട്ടുകയും, ഒരു ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന ഭജനയുടെ പ്രതീതി ഉളവാക്കുകയും ചെയ്തു.

എന്‍.ബി.എ.യിലെ മലയാളം സ്‌കൂളിലെ കുട്ടികള്‍ വളരെ സജീവമായി പങ്കെടുത്തു. സ്‌കൂളിലെ അധ്യാപകരായ പ്രഭാകരന്‍ നായര്‍, സരസമ്മ കുറുപ്പ്, കുന്നപ്പള്ളില്‍ രാജഗോപാല്‍ എന്നിവരുടെ ശിക്ഷണത്തിലാണ് കുട്ടികള്‍ അഭ്യസിക്കുന്നത്.

മണ്ഡലകാല ഭജന സമാപന ദിവസം ഇത്രയും ഭക്തജനങ്ങള്‍ സന്നിഹിതരായതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്ന് പ്രസിഡന്റ് രഘുവരന്‍ നായര്‍ പറഞ്ഞു. ഭജനയില്‍ രാം ദാസ്‌ കൊച്ചുപറമ്പില്‍, ജയപ്രകാശ് നായര്‍, കുന്നപ്പള്ളില്‍ രാജഗോപാല്‍, പ്രഭാകരന്‍ നായര്‍, കലാ സതീഷ്‌, സുശീല പിള്ള, ഡോ. സ്‌മിതാ പിള്ള. മഞ്ജു സുരേഷ്, നീന കുറുപ്പ് എന്നിവര്‍ സജീവമായി പങ്കെടുത്തു.

IMG_20150117_194222

Print Friendly, PDF & Email

Leave a Comment