ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം; വ്യോമഗതാഗതം നിരോധിക്കണമെന്ന അമേരിക്കന്‍ രഹസ്യ സര്‍‌വീസിന്റെ ആവശ്യം ഇന്ത്യ തള്ളി

Raj_Pathന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി എത്തുന്നത് പ്രമാണിച്ച് രാജ്പഥില്‍ വ്യോമഗതാഗതം നിയന്ത്രിക്കണമെന്ന അമേരിക്കയുട ആവശ്യം ഇന്ത്യ തള്ളി. സുരക്ഷ കണക്കിലെടുത്ത് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ വ്യോമഗതാഗത നിയന്ത്രണം വേണമെന്നായിരുന്നു യുഎസ് സുരക്ഷ ഏജന്‍സികളുടെ ആവശ്യം.

എന്നാല്‍ പരേഡില്‍ 18 യുദ്ധവിമാനങ്ങളും പത്ത് ഹെലികോപ്ടറുകളും പങ്കെടുക്കുന്നതിനാല്‍ വ്യോമമേഖല നിരോധിക്കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. 60 മീറ്റര്‍ മുതല്‍ 300 മീറ്റര്‍ വരെ ഉയരത്തിലാണ് വിമാനങ്ങളും കോപ്ടറുകളും പറക്കുക. കൂടാതെ നേവിയുടെ ആദ്യത്തെ സൂപ്പര്‍ സോണിക് യുദ്ധ വിമാനങ്ങളായ മിഗ് 29 കെ, സുഖോയ് 30 എം.കെ.ഐ, ജാഗ്വാര്‍ വിമാനങ്ങള്‍ എന്നിവയും പരേഡില്‍ പങ്കെടുക്കുന്നുണ്ട്. ഇവയെല്ലാം തന്നെ ഉത്തരേന്ത്യയിലെ വിവിധ എയര്‍ബേസുകളില്‍ നിന്ന് പറന്നുയര്‍ന്ന് രാജ്പഥിന് മുകളിലെത്തുകയാണ് ചെയ്യുന്നത്.

റിപ്പബഌക് ദിന പരേഡിന് മാത്രമാണ് രാജ്പഥില്‍ വ്യോമനിരോധനത്തിന് ഇളവ് നല്‍കുന്നത്. ഇരട്ട എഞ്ചിനുള്ള സൈനിക വിമാനങ്ങളും ഹെലികോപ്ടറുകളും മാത്രമാണ് അപ്പോള്‍ രാജ്പഥിന് മുകളിലൂടെ പറക്കുക. പത്തു മിനിട്ടിനുള്ളില്‍ പരേഡ് പൂര്‍ത്തിയാക്കി വിമാനങ്ങള്‍ മടങ്ങുകയും ചെയ്യും. രാഷ്ട്രപതി ഭവന്‍, പ്രധാനമന്ത്രിയുടെ വസതി, സൗത്ത്, നോര്‍ത്ത് ബ്ലോക്കുകളും മറ്റ് പ്രധാന സ്ഥലങ്ങളും സ്ഥിതി ചെയ്യുന്നതിനാല്‍ തന്നെ ശേഷിക്കുന്ന കാലം ഇവിടെ വ്യോമഗതാഗതം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്.

അമേരിക്കയുടെ ഭാഗത്ത് നിന്ന് ഇത്തരം നിര്‍ദേശങ്ങള്‍ തുടക്കത്തില്‍ തന്നെ മുന്നോട്ട് വച്ചിരുന്നു. ഒബാമ ഇന്ത്യ ഗേറ്റിനു സമീപത്തേക്ക് അമേരിക്കന്‍ വാഹനത്തില്‍ എത്തണമെന്ന നിബന്ധന അമേരിക്കന്‍ രഹസ്യ സര്‍വിസ് നേരത്തെ ഇന്ത്യയെ അറിയിച്ചിരുന്നു. രാഷ്ട്രപതി ഭവനില്‍നിന്ന് രാജ്പഥിലൂടെ ഇന്ത്യാ ഗേറ്റിനടുത്തെ പ്രത്യേക വേദിയിലേക്ക് രാഷ്ട്രപതിക്കൊപ്പം മുഖ്യാതിഥി എത്തുന്നതാണ് കീഴ്‌വഴക്കം. എന്നാല്‍ പ്രണബ് മുഖര്‍ജിക്കൊപ്പം അതേ കാറില്‍ ബറാക് ഒബാമയ്ക്ക് സഞ്ചരിക്കാനാവില്ലെന്നാണ് അമേരിക്കന്‍ ഏജന്‍സികളുടെ നിലപാട്. ഒന്നുകില്‍ രണ്ടു കാറുകളിലായി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ഒബാമയും പ്രത്യേക വേദിയിലേക്ക് എത്താം. അതല്ലെങ്കില്‍, അമേരിക്കന്‍ പതാകയുള്ള പ്രസിഡന്റിന്റെ കാറില്‍ രാഷ്ട്രപതിയും കയറണം. അമേരിക്കയില്‍ നിന്ന് വിമാനമാര്‍ഗം എത്തിക്കുന്ന പ്രസിഡന്റി കാറിലാണ് എവിടെപ്പോയാലും യു.എസ് പ്രസിഡന്റ് യാത്ര ചെയ്യുന്നതെന്നാണ് ഇതിന് അമേരിക്ക പറയുന്ന ന്യായം.

New Delhi: Even as US President Barack Obama’s visit to India has led to unprecedented security grid, the Indian government on Sunday rejected the US request for a no-fly zone over Rajpath for the Republic Day. Obama’s security detail had asked Indian authorities to impose a no-fly zone around Rajpath during the Republic Day for which he is the chief guest.

India denied the request citing the fact that it is a tradition on Republic Day to have a fly past. Rajpath otherwise has a no fly zone for commercial flights.

The advance team of US secret service had also sought the closure of Central Delhi and Delhi-Agra Highway for three days during President Barack Obama’s visit to India. The President will be in India from January 25-27.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment