കോട്ടയം: ബാറുകള്‍ തുറക്കാനും അടയ്ക്കാനും ബാര്‍ ഉടമകളില്‍ നിന്ന് പണം വാങ്ങിയ ധനമന്ത്രി കെ.എം മാണിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസും ഹൈക്കമാൻഡും അറിഞ്ഞാണ് ബാര്‍ ഉടമകളില്‍ നിന്ന് കോഴ വാങ്ങിയതെന്നും, മാണിയുടെ പാലായിലേയും തിരുവനന്തപുരത്തേയും വീടുകൾ റെയ്ഡ് ചെയ്യണമെന്നും കോടിയേരി പറഞ്ഞു.
ബാറുടമകൾ പിരിച്ച 20 കോടി രൂപ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കുവെച്ചു. ഇതിന് കോൺഗ്രസും ഹൈക്കമാൻഡും കൂട്ട് നില്‍ക്കുകയും ചെയ്തു. എ.കെ ആന്റണിയുടെ പ്രസ്താവന ബാറുടമകളില്‍ നിന്ന് പണം വാങ്ങിയെന്നതിന് തെളിവാണെന്നും കോടിയേരി പറഞ്ഞു.
ഈ സാഹചര്യത്തില്‍ വിജിലൻസ് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും, വിജിലൻസ് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news