വാഷിംഗ്ടണ്‍: ദശാബ്ദങ്ങള്‍ക്ക് മുന്‍പ് മാതാപിതാക്കള്‍ അമേരിക്കയിലേക്ക് കുടിയേറിയത് അമേരിക്കക്കാരാകുന്നതിനാണ്, ഇന്ത്യന്‍ അമേരിക്കന്‍ എന്നറിയപ്പെടുന്നതിനല്ല. മാധ്യമങ്ങള്‍ ഗവര്‍ണ്ണര്‍ ബോബി ജിന്‍ഡാളിനെ ഇന്ത്യന്‍ അമേരിക്കന്‍ എന്ന് വിശേഷിപ്പിക്കുന്നതിനെ കുറിച്ചു പരാമര്‍ശിക്കുകയായിരുന്നു ബോബി. ഇത്തരത്തിലുള്ള വിശേഷണം ഇവിടെയുള്ള ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനുവരി 19-ന് ലണ്ടന്‍ സന്ദര്‍ശനത്തിന് പുറപ്പെടും മുന്‍പ് തയ്യാറാക്കിയ പ്രസംഗത്തിന്റെ ഉള്ളടക്കം വിശദീകരിക്കുകയായിരുന്നു ബോബി ജിന്‍ഡാളിന്റെ ഓഫീസ്.
ഉയര്‍ന്ന അവസരങ്ങള്‍ക്കായും, പരിപൂര്‍ണ്ണ സ്വാതന്ത്ര്യവും പ്രതീക്ഷിച്ച് അമേരിക്കയില്‍ എത്തുന്നവര്‍ അമേരിക്കക്കാരായിട്ടാണ് അറിയപ്പെടേണ്ടത്. ഇന്ത്യക്കാരനെന്ന് അറിയപ്പെടണമെങ്കില്‍ ഇന്ത്യയില്‍ തന്നെ കഴിയണം.
ലോകത്തിലെ എല്ലാ രാജ്യങ്ങളേയും സ്നേഹിക്കുന്നതു പോലെ ഇന്ത്യയേയും ഞാന്‍ സ്നേഹിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ അമേരിക്കനെന്നു വിളിക്കുന്നതു ഞാന്‍ ഇഷ്ടപ്പെടുന്നില്ല- അര്‍ത്ഥശങ്കക്കിടയില്ലാതെ ബോബി വ്യക്തമാക്കി.
വ്യത്യസ്ഥ സംസ്ക്കാരവും, പാരമ്പര്യവും, വിശ്വാസവും കാത്തുസൂക്ഷിക്കുവാനുള്ള അവകാശം എല്ലാവര്ക്കും ലഭിക്കുന്നു. ഇവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും അതത് ഗവര്‍മെന്റുകളില്‍ നിക്ഷിപ്തമാണ്. അമേരിക്കയിലെത്തിയവര്ക്ക് ഇന്ത്യന്‍ – അമേരിക്കന്‍, ഐറിഷ് – അമേരിക്കന്‍, ആഫ്രിക്കന്‍ – അമേരിക്കന്‍ തുടങ്ങിയ വിശേഷണങ്ങള്‍ നല്‍കുന്നത് ഭൂഷണമല്ല.
ലൂസിയാന ഗവര്‍ണ്ണര്‍ ആയി തുടരുന്ന 2016-ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് പദത്തില്‍ കണ്ണും നട്ടിരിക്കുന്ന ബോബിയുടെ ഈ തിരിച്ചറിവ് രാഷ്ട്രീയ നിരീക്ഷരില്‍ കൗതുകം ഉണര്‍ത്തിയിട്ടുണ്ട്.
ഇന്ത്യന്‍ സമൂഹം ഈ പ്രസ്താവനയെ എങ്ങനെ വിലയിരുത്തുമെന്ന് അറിയണമെങ്കില്‍ കുറച്ചു നാള് കൂടി കാത്തിരിക്കേണ്ടി വരും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply