ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ ആചരിച്ചു

getNewsImages (1)ഷിക്കാഗൊ: ജനുവരി 18-ാം തിയ്യതി ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു. ബഹുമാനപ്പെട്ട വികാരി ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന തിരുന്നാള്‍ ആഘോഷത്തില്‍ അപൂര്‍വ്വങ്ങളില്‍, അപൂര്‍വ്വമായി രണ്ടു പ്രവശ്യം രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെ ജീവിതവിശുദ്ധിയെപറ്റിയും, പട്ടാളക്കാരനായ സെബസ്ത്യാനോസ് വിശുദ്ധനായതുപോലെ എല്ലാ ജീവിതസാഹചര്യങ്ങളിലുള്ളവര്‍ക്കും വിശുദ്ധരാകാമെന്നും അനുസ്മരിപ്പിച്ചു. വചന സന്ദേശം, ലദീഞ്ഞ്, നേര്‍ച്ചകാഴ്ച വിതരണം, എന്നീ ആത്മീയ ശുശ്രൂഷകള്‍ തിരുന്നാള്‍ ആഹോഷങ്ങളെ ഭക്തിസാന്ദ്രമാക്കി.

ശ്രുതിമധുരമായ ആത്മീയ ഗാനശുശ്രൂഷകളാല്‍ തിരുന്നാളിനെ ഭക്തിസാന്ദ്രമാക്കിയ ഗായക സംഘത്തിന് നേതൃത്വം നല്‍കിയത് സജി മാലിതുരുത്തേല്‍, ജോയി കുടശ്ശേരി, എറിക് പോട്ടൂര്‍, എബിന്‍ കുളത്തില്‍കരോട്ട്, ലൂസി കണിയാലി, സിജി പണയപറമ്പില്‍, രഞ്ചിത കിഴക്കനടി എന്നിവരാണ്.

തിരുന്നാള്‍ മോടിപിടിപ്പിക്കുന്നതിന് കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേല്‍, ജോര്‍ജ്ജ് പുള്ളോര്‍കുന്നേല്‍, ഫിലിപ്പ് പുത്തന്‍‌പുരയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഈ ഇടവകയിലെ പേരൂര്‍ ഇടവകാംഗങ്ങളും, ജോര്‍ജ്ജ് & ഹലിസ തോട്ടപ്പുറം, അവരുടെ കുടുംബാംഗങ്ങളും ഏറ്റെടുത്താണ് തിരുന്നാള്‍ നടത്തിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News