ഗൂഡലൂപ്പാ മാതാവിന്റെ ഗ്രോട്ടോയില്‍ വൈദ്യുതികൊണ്ടുള്ള നേര്‍ച്ച ദീപങ്ങള്‍ വെഞ്ചെരിച്ചു

getNewsImages (2)ഷിക്കാഗൊ: ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ജനുവരി 18-ാം തിയ്യതി 10 മണിക്കു നടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം, ഗൂഡലൂപ്പാ മാതാവിന്റെ ഗ്രോട്ടോയില്‍ വൈദ്യുതികൊണ്ടുള്ള നേര്‍ച്ച ദീപങ്ങള്‍ ബഹു. വികാരി ഫാ. എബ്രാഹം മുത്തോലത്ത് വെഞ്ചരിച്ചു.

ഇടവകയുടെ അനുഗ്രഹമായ ഗൂഡലൂപ്പ മാതാവിന്റെ ഗ്രോട്ടോയില്‍ വൈദ്യുതികൊണ്ടുള്ള നേര്‍ച്ചദീപങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത് ഇടവകയിലെ ഐക്കരപറമ്പില്‍ മത്തായിയുടേയും സാലിയുടേയും കുടുംബാംഗങ്ങളാണ്. ദുഷ്കരമായ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയത് മത്തച്ചന്‍ ചെമ്മാച്ചേലാണ്.

2006-ല്‍ പള്ളി മേടിച്ചപ്പോള്‍, ഈ പള്ളിയില്‍ ഗൂഡലൂപ്പാ മാതാവിന്റെ രൂപം ഉണ്ടായിരുന്നെന്നും, ഗൂഡലൂപ്പയില്‍ പോയി ഈ രൂപം വാങ്ങി ഇവിടെ സ്ഥാപിച്ചപ്പോള്‍ ഈ ഇടവക്കും, ഈ സിറ്റിക്കുമുണ്ടായ അനുഗ്രഹങ്ങളേപ്പറ്റിയും മുത്തോലത്തച്ചന്‍ അനുസ്മരിപ്പിച്ചു. അനുഗ്രഹപ്രദമായി ഇത് സ്‌പോന്‍സര്‍ ചെയ്ത ഐക്കരപറമ്പില്‍ കുടുംബാംഗങ്ങളേയും, സ്‌നേഹപൂര്‍വ്വം ഇതു പ്രാവര്‍ത്തികമാക്കിയ മത്തച്ചന്‍ ചെമ്മാച്ചേലിനേയും അച്ചന്‍ പ്രത്യേകം അനുമോദിച്ചു.

Print Friendly, PDF & Email

Leave a Comment