മഹിന്ദ രജ്‌പക്സെയുടെ വസതികളില്‍ റെയ്ഡ്

rajpakseകൊളംബോ: ശ്രീലങ്കയിലെ മുന്‍ പ്രസിഡന്‍റ് മഹിന്ദ രജ്പക്സെയുടെ വസന്തിയില്‍ റെയ്ഡ്. ശ്രീലങ്കയിലെ തെക്കന്‍ തങ്ങല്ലെയിലെ വസതിയില്‍ ഇന്നലെയാണ് റെയ്ഡ് നടന്നത്. തങ്ങളുടെ വീട് മാത്രമല്ല സുഹൃത്തുകളുടെയും വീടുകളില്‍ റെയ്ഡ് നടത്തി അധികൃതര്‍ തങ്ങളെ ദ്രോഹിക്കുകയാണെന്ന് രാജ്പക്സെയുടെ മകന്‍ നമല്‍ രാജ്പക്സെ അറിയിച്ചു.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് മഹിന്ദ രാജപക്സെയുടെ ഭരണകാലത്തെ അഴിമതികളെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചും അന്വേഷണം ആരംഭിച്ചത്. മൈത്രിപാല സിരിസേനയാണ് രാജ്പക്സെയെ പരാജയപ്പെടുത്തിയത്.

Print Friendly, PDF & Email

Leave a Comment