വേള്‍ഡ് മലയാളി കൗണ്‍സിലിനെ പ്രവാസികളുടെ സര്‍വീസ് ഓര്‍ഗനൈസേഷനായി കേരളാ ഗവണ്‍മെന്റ് അംഗീകരിച്ചു

Certificatefamily 19ന്യൂജേഴ്സി : വേള്‍ഡ് മലയാളി കൗണ്‍സിലിനെ പ്രവാസികളുടെ സര്‍വീസ് ഓര്‍ഗനൈസേഷനായി കേരളാ ഗവണ്‍മെന്റ് അംഗീകരിച്ചുകൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് ന്യൂജേഴ്സി പ്രോവിന്‍സിന്റെ രജിസ്റ്റേര്‍ഡ് ഏജന്റ് ഡോ. ജോര്‍ജ് ജെയ്‌ക്കബിനു ലഭിച്ചു.

ഏതാണ്ട് ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ പ്രവാസികളുടെ ക്ഷേമത്തെ മുന്‍നിര്‍ത്തി ന്യൂജേഴ്സിയില്‍ സ്ഥാപിതമായ ഈ സംഘടന ഇന്ന് ലോകം മുഴുവന്‍ വളര്‍ന്ന് പന്തലിച്ചു കിടക്കുന്നു.

പ്രവാസികളുടെ ആവശ്യങ്ങള്‍ യഥെഷ്ടം സാധിച്ചെടുക്കുന്നതിനായി വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ഗ്ലോബല്‍ ഓഫീസ് തിരുവനന്തപുരത്തും, റെഗുലറായി പ്രവര്‍ത്തിക്കുന്ന ഒരു ഓഫീസ് എറണാകുളത്തും പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. മൂന്നാമത്തെ ഓഫീസ് തൃശൂരില്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. പ്രവാസികളുടെ എന്ത് ആവശ്യങ്ങള്‍ക്കും ഈ ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്. ഇപ്പോള്‍ തന്നെ തിരുവനന്തപുരം ഓഫീസില്‍ ധാരാളം പ്രവാസികള്‍ എത്തി കാര്യങ്ങള്‍ സാധിച്ചു വരുന്നു.

ഈ കഴിഞ്ഞ ജനുവരി 16-ന് കൊച്ചിന്‍ പ്രോവിന്‍സിന്റെ ഉദ്ഘാടനം പ്രവാസി ക്ഷേമവകുപ്പ് (നോര്‍ക്ക) മന്ത്രി കെ .സി. ജോസഫ്‌ നിര്‍വഹിച്ചു. ഈ ഉദ്ഘാടന ചടങ്ങില്‍ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, കെ. വി. തോമസ്‌ എം. പി, സി. എന്‍. രാധാകൃഷ്ണന്‍, ബി. ജെ .പി. സംസ്ഥാന ജനറല്‍ സെക്രട്ടറി, ടോണി ചമ്മണി, കൊച്ചിന്‍ മേയര്‍, പി. സുദീപ്, നോർക്ക സി. ഇ. ഒ, ഐസക്ക് ജോണ്‍ പട്ടാണിപറമ്പില്‍, ഡബ്ല്യു. എം.സി. ഗ്ലോബല്‍ ചെയര്‍മാന്‍ (ദുബായ്), ജോണി കുരുവിള, ഡബ്ല്യു. എം.സി. ഗ്ലോബല്‍ പ്രസിഡന്റ് (അബുദാബി), ജോസഫ് കില്ല്യാന്‍, ഡബ്ല്യു. എം.സി. ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി (ജര്‍മ്മനി), ജോസഫ് കൈനിക്കര, ഡബ്ല്യു. എം.സി. ഗ്ലോബല്‍ വൈസ് പ്രസിഡന്റ് (ജര്‍മ്മനി), എന്നിവരും ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുളള മറ്റ് പ്രമുഖ വ്യക്തികളും പ്രസ്തുത യോഗത്തില്‍ സംബന്ധിച്ചു.

പ്രവാസി പ്രോപര്‍ട്ടി പ്രൊട്ടക്‌ഷന്‍ ബില്‍ കേരളാ ഗവണ്‍മെന്റ് നിയമത്തില്‍ കൊണ്ടുവരുന്നതിനും വേഗത്തില്‍ തീര്‍പ്പ് കല്പിക്കുന്നതിനും വേണ്ടി ഒരു ഹൈകോര്‍ട്ട് റി. ജെഡ്ജി, ഒരു ഐ.എ.എസ്. ഓഫീസര്‍, ഒരു ഐ.പി.എസ്. ഓഫീസര്‍ എന്നിവരടങ്ങുന്ന ഒരു ഹൈപവര്‍ കമ്മിഷനെ നിയമിക്കുന്നതാണ് എന്ന് കൊച്ചിന്‍ പ്രോവിന്‍സിന്റെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിക്കുകയുണ്ടായി.

ന്യൂജേഴ്സിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പ്രോവിന്‍സിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനും മെംബര്‍ഷിപ്പ് പുതുക്കുന്നതിനുമായി ഒരു ജനറല്‍ബോഡി യോഗം വിളിക്കുവാന്‍ ഈ പ്രോവിന്‍സിന്റെ ചെയര്‍മാന്‍ മാധവന്‍ നായര്‍ അറിയിച്ചു. ദിവസം പിന്നീട് ഈ-മെയില്‍ വഴി അറിയിക്കുന്നതാണ്. ഈ വരുന്ന ഏപ്രില്‍ 16, 17, 18, തിയതികളില്‍ U A E യില്‍ വച്ചു നടത്തുന്ന ഗ്ലോബല്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിനെപ്പറ്റിയും ന്യൂജേഴ്സിയില്‍ ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്നതിനെപ്പറ്റിയും ഈ യോഗത്തില്‍ ആലോചിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ജോര്‍ജ് ജേക്കബ് 201-447-6609., മാധവന്‍ നായര്‍ 732-718-7355, അനൂപ്‌ തോമസ്‌ 201-483-6997, ഫിലിപ്പ് മാരേട്ട് 973-715-4205.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News