Flash News

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ജനുവരി 25, 26 തീയതികളില്‍

January 21, 2015 , ഏബ്രഹാം ഈപ്പന്‍

latest-newsഹൂസ്റ്റന്‍: ഇന്ത്യയുടെ ‌‍66-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്‍ ആഘോഷിക്കുന്നു.

ജനുവരി 25-ാം തിയ്യതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് അസോസിയേഷന്‍ ആസ്ഥാനമായ കേരള ഹൌസില്‍ (1415 Packer Ln, Stafford) നടത്തുന്ന പൊതുസമ്മേളനത്തില്‍ സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍‌മാന്‍ കെന്‍ മാത്യു റിപ്പബ്ലിക് ദിന സന്ദേശം നല്‍കും. പ്രസിഡന്റ് സുരേന്ദ്രന്‍ കോരന്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര വികസനവും, നേട്ടങ്ങളും എടുത്തു കാട്ടുന്ന സ്ലൈഡ് ഷോയും, സ്‌കൂള്‍ കുട്ടികള്‍ക്കായി പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ഈശോ ജേക്കബ് നയിക്കുന്ന ക്വിസ് മത്സരവും (വിഷയം: ഇന്ത്യ- തന്ത്ര്യത്തിനു മുന്‍പും പിന്‍പും) നടക്കുന്നതാണ്.

26-ാം തിയ്യതി തിങ്കളാഴ്ച രാവിലെ 9 മണിക്ക് കേരള ഹൌസില്‍ പതാകയുയര്‍ത്തല്‍ ചടങ്ങും നടത്തുന്നതാണ്. സെക്രട്ടറി മാത്യു മത്തായി, ട്രഷറര്‍ ഫിലിപ്പ് ഏബ്രഹാം, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അനില്‍ ജനാര്‍ദ്ദനന്‍ എന്നിവരുടെ നേതൃത്വത്തില്‍ 2015- ലെ പുതിയ ഭാരവാഹികള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top