നാലുകുട്ടികള്‍ക്ക് ജന്മം നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ മാതാവ് മരണമടഞ്ഞു

motherഫീനിക്സ്: നൊന്തു പ്രസവിച്ച നാലു മക്കളെ ഒരു നോക്കു കാണുന്നതിനോ, താലോലിക്കുന്നതിനോ കഴിയാതെ മാതാവ് മരണമടഞ്ഞ സംഭവം ജനുവരി 17-ാം തിയ്യതി ശനിയാഴ്ച ഫീനിക്സില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ദാമ്പത്യ ജീവിതത്തില്‍ ദീര്‍ഘമായ കാത്തിരിപ്പിനുശേഷമാണ് എറിക്കാ മൊറാലസ് (36) മൂന്ന് പെണ്‍കുട്ടികള്‍ക്കും, ഒരാണ്‍കുട്ടിക്കും ജന്മം നല്‍കിയത്. ഏഴു മാസമേ കുട്ടികള്‍ക്ക് പ്രായമുണ്ടായിരുന്നുള്ളൂവെങ്കിലും ഓരോ കുട്ടിക്കും രണ്ടു മൂന്നും മൂന്നും പൗണ്ടു വീതം തൂക്കമുണ്ടായിരുന്നു.

സി-സെക്‌ഷനു വേണ്ടി എറിക്കായെ കൊണ്ടുപോകുന്നതിനു മുമ്പു തന്നെ ഉയര്‍ന്ന രക്തസമ്മര്‍ദം മൂലം ബോധം നഷ്ടപ്പെട്ടിരുന്നു. ബാനര്‍ ഗുഡ് സമരിറ്റന്‍ മെഡിക്കല്‍ സെന്ററില്‍ നടന്ന ശസ്ത്രക്രിയക്കുശേഷം പൂര്‍ണ്ണ ആരോഗ്യമുള്ള നാലു കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ കഴിഞ്ഞുവെങ്കിലും മാതാവ് മണിക്കൂറുകള്‍ക്കകം മരണമടയുകയായിരുന്നു.

നാലു കുട്ടികളും രണ്ടര മാസത്തോളം ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്ന് മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ പറഞ്ഞു. അഞ്ചു പൗണ്ടു തൂക്കം വരുന്ന മുറക്ക് കുട്ടികളെ ഡിസ്‌ചാര്‍ജ്ജ് ചെയ്യുമെന്നും അവര്‍ കൂട്ടിചേര്‍ത്തു.

കുട്ടികളുടെ സംരക്ഷണത്തിനായി ഒരു ഫണ്ട് രൂപീകരിച്ചുവെന്നും, സോഷ്യല്‍ മീഡിയായിലൂടെ സംഭാവനകള്‍ ലഭിക്കുന്നുണ്ടെന്നും കുടുംബ സുഹൃത്തായ നിക്കോള്‍ ടോഡ്‌മാന്‍ പറഞ്ഞു. 50,000 ഡോളര്‍ പ്രതീക്ഷിക്കുന്നതായും 600 ദാതാക്കളില്‍ നിന്നായി രണ്ടു ദിവസം കൊണ്ടു ഏകദേശം 20,000 ഡോളര്‍ ലഭിച്ചുവെന്നും ഇവര്‍ അറിയിച്ചു.

സംഭാവന നല്‍കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഗൊ ഫണ്ട് മി.കോം (gofundme.com), എറിക്ക മെമ്മോറിയില്‍ ഫണ്ട് എന്ന വെബ്‌സൈറ്റ് പ്രയോജനപ്പെടുത്തണമെന്നും നിക്കോള്‍ അഭ്യര്‍ത്ഥിച്ചു.

quadruplets

Print Friendly, PDF & Email

Leave a Comment