ശാലോം ഫെസ്റ്റിവല്‍ ജനുവരി 24-ാം തിയ്യതി ഡാലസില്‍

Shalom2ഡാലസ്: ശാലോം യു.എസ്.എ നയിക്കുന്ന ഏകദിന ശാലോം ഫെസ്റ്റിവല്‍ ജനുവരി 24-ാം തിയ്യതി ശനിയാഴ്ച ഡാലസില്‍ നടക്കും. ‘ഇതാ, ഞാന്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു’ (ഏശയ്യ 65: 17) എന്ന ദൈവവചനമാണ് ശാലോം ഫെസ്റ്റിവലിന്റെ ആപ്തവാക്യം.

മെസ്കീറ്റ് ഡിവൈന്‍ മേഴ്സി ഓഫ് ഔവര്‍ ലോര്‍ഡ്‌ കാത്തലിക് ദേവാലയത്തില്‍ രാവിലെയും (8am-11:30am), ഫാര്‍മേഴ്സ് ബ്രാഞ്ച് മേരി ഇമാകുലേറ്റ് കാത്തലിക് ദേവാലയത്തില്‍ ഉച്ചക്ക് ശേഷവുമാണ് (1:30pm – 4:30pm) ധ്യാനം.

ശാലോം മീഡിയ സ്പിരിച്വല്‍ ഡയറക്ടര്‍ റവ. ഡോ.റോയ് പാലാട്ടി സി.എം.ഐ, ഡോ. മാഴ്സെലിനോ അംബ്രോസിയോ, ടോം ഗ്രോസ്മാന്‍ എന്നിവരാണ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കുന്നത്.

shalom1

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment