Flash News

അമേരിക്കന്‍ വൃത്താന്തങ്ങള്‍ (6-ാം ഭാഗം)

January 22, 2015 , ജോണ്‍ ഇളമത

saraswathee vilapamഎന്തിനു പറയട്ടിവിടെ വിശേഷം
എന്തിനുമേതിനുമൊക്കെ വിശേഷം!

സാഹിത്യത്തിന്‍ കോലാഹലമോ
പേനയെടുത്തവനൊക്കെയുരച്ചു
എട്ടും പൊട്ടും തിരിയാ കൂട്ടര്‍
വായന ലേശം തീണ്ടാത്തോര്
വായിവന്ന്തൊക്കെയെഴുതി
കോതക്കൊരു പാട്ടു കണക്കെ! (എന്തിനു പറയട്ടിവിടെ….)

സാഹിത്യത്തിന്‍ ഉറവ പറ്റിയ
പൂടപൊഴിഞ്ഞവരേറെയിവിടെ
കോമരമായി ഉറഞ്ഞുതുള്ളി
കുടിയേറ്റക്കാരവരങ്കം വെട്ടി (എന്തിനു പറയട്ടിവിടെ…)

ഭാവനയൊകെ വറ്റിവരണ്ടു
ഭാവം കണ്ടാലങ്ങനെയല്ല
എഴുത്തിന്‍ ശൈലിയില്‍
എലികള്‍ കരണ്ടു എഴുത്തു
നിര്‍ത്തി ചില ചില കൂട്ടര്‍ ! (എന്തിനു പറയട്ടിവിടെ….)

സരസ്വതിയെ വീണ്ടരച്ചു നടന്നു
വിരാജിച്ചു ചില വിദ്വാന്മാര്‍
ഒന്നും എഴുതാനില്ലാത്തവരവര്‍
പഴയ സൃഷ്ടികളുരുക്കിയൊഴിച്ച്
പടിവാതിലുകളൊക്കെ മിനുക്കി (എന്തിനു പറയിട്ടിവിടെ…..)

തട്ടകം മാറ്റി എഴുതും കൂട്ടര്‍
കൂട്ടം തെറ്റി പോയൊരു കൂട്ടര്‍
വവ്വാലുകളായി പറന്നു നടന്നു
തലകീഴായിട്ടെവിടയുമങ്ങനെ! (എന്തിനു പറയട്ടിവിടെ…..)

അഭിപ്രായങ്ങള്‍ എഴുതി കൂട്ടും
മുഖമില്ലാത്ത വിമര്‍ശകരേറെ
വാലും തലയുമില്ലതെഴുതും
കാലുവാരികളവിടയുമങ്ങനെ! (എന്തിനു പറയട്ടിവിടെ….)

20141005_123831-1


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top