Flash News

ഒബാമയുടെ ഇന്ത്യന്‍ പര്യടനത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടു

January 23, 2015 , പി.പി ചെറിയാന്‍

obama 222വാഷിംഗ്ടണ്‍: ഇന്ത്യന്‍ റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാത്ഥിയായി പങ്കെടുക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ഇന്ത്യന്‍ പര്യടനത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തു വിട്ടു.

ജനുവരി 25 ഞായറാഴ്ച രാവിലെ 10 മണിക്ക് പ്രത്യേക വിമാനത്തില്‍ എത്തിച്ചേരുന്ന പ്രസിഡന്റിന് രാഷ്ട്രപതി ഭവനില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയോടൊപ്പം ഉച്ചഭക്ഷണം. വൈകിട്ട് ഹൈദരബാദ് ഹൗസില്‍ ചര്‍ച്ച. ഡിന്നര്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജിയോടൊപ്പം. തുടര്‍ന്ന് രാജ്ഘട്ട് സന്ദര്‍ശിക്കും.

ജനുവരി 26-ന് റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യതിഥി. ഉച്ചക്ക് വീണ്ടും ഇന്ത്യന്‍ പ്രസിഡന്റിനോടൊപ്പം. ഉച്ചക്ക് ശേഷം ബിസിനസ് ഇവന്റിനെ അദിസംബോധന ചെയ്യും.

ജനുവരി 27-ന് രാവിലെ ക്ഷണിക്കപ്പെട്ട സദസ്സില്‍ ഒബാമയുടെ പ്രസംഗം. തുടര്‍ന്ന് ആഗ്രയില്‍ താജ് മഹല്‍ സന്ദര്‍ശനം. വൈകിട്ട് യു.എസിലേക്ക് മടക്കയാത്ര.

മിഷേല്‍ ഒബാമ, മൈനോറട്ടി ലീഡര്‍ നാന്‍സി പെലോസി, ബിസിനസ് ലീഡേഴ്‌സ്, ഇന്ത്യന്‍ വംശജന്‍ കോണ്‍ഗ്രസ് അംഗം അമിബെറ ഉള്‍പ്പെടെ വലിയൊരു സംഘം പ്രസിഡന്റിനെ അനുഗമിക്കുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top