ബാത്ത്‌ടബ്ബില്‍ അശ്രദ്ധമായി ഇരുത്തിയ കുട്ടിക്ക് ന്യൂമോണിയ- മാതാവ് അറസ്റ്റില്‍

Cristina-Medina111ഡാളസ്: തിരക്കു പിടിച്ച ജീവിതത്തില്‍ സ്വന്തം മകളെ ശ്രദ്ധിക്കുന്നതിന് അല്‍‌പം വീഴ്ച കാട്ടിയ മാതാവിനെ ജനുവരി 22 വ്യാഴാഴ്ച പോലീസ് അറസ്റ്റു ചെയ്തു. ഡാളസ്സിലാണ് സംഭവം നടന്നത്.

അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടയില്‍ 11 മാസം പ്രായമുള്ള മകളെ തൊട്ടടുത്ത മുറിയിലെ ബാത്ത്ടബില്‍ ഇരുത്തി ടാപ്പിലെ വെള്ളം തുറന്ന് വിട്ടതിനു ശേഷം പുറത്തേക്കുള്ള വെള്ളം പോകുന്നതിനുള്ള ദ്വാരം തുണിവെച്ചു അടച്ചു. കുട്ടി വെള്ളത്തില്‍ കളിക്കുന്നത് കണ്ട് മാതാവ് 22 വയസ്സുള്ള ക്രിസ്റ്റിന മെഡിന അടുക്കള ജോലിയില്‍ മുഴുകി. കുറച്ചു സമയത്തിനു ശേഷം ശബ്ദം കേട്ട് ഓടി വന്നു നോക്കിയപ്പോള്‍ കുട്ടി ചുമക്കുകയും തുമ്മുകയും ചെയ്യുന്നതാണ് ഇവര്‍ കണ്ടത്. ഉടനെ വെള്ളത്തില്‍ നിന്നും കുട്ടിയെ വാരിയെടുത്ത് ജോലിക്ക് പോകേണ്ട സമയമായപ്പോള്‍ കുട്ടിയെ തൊട്ടടുത്തുള്ള വീട്ടില്‍ ഏല്‍പിച്ചു. ഇതിനിടയില്‍ കുട്ടിക്ക് നല്ലതുപോലെ പനിയും വിറയലും തുടങ്ങി. ക്രിസ്റ്റിനെ തിരിച്ചു വിളിച്ചു കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു.

ഡോക്ടറുടെ പരിശോധനയില്‍ കുട്ടിക്ക് ന്യൂമോണിയായും, അപസ്മാരത്തിന്റെ ലക്ഷണവും ഉള്ളതായി കണ്ടെത്തി. ഡോക്ടറുടെ ഓഫീസില്‍ നിന്നും അറിയിച്ചതിനെ തുടര്‍ന്ന് എത്തിച്ചേര്‍ന്ന പോലീസ് മാതാവിനോടു വിവരം തിരക്കി. കുട്ടിയുടെ ജീവനു ഭീഷിണി ഉണ്ടാകും വിധം അശ്രദ്ധമായി ബാത്ത്ടബ്ബില്‍ ഇരുത്തിയ കുറ്റത്തിന് മാതാവിനെ അറസ്റ്റുചെയ്തു.

കുട്ടിക്ക് ഭാവിയില്‍ സീഷര്‍ വരുന്നതിന് സാധ്യതയുള്ളതായി ഡോക്ടറുടെ റിപ്പോര്‍ട്ടാണ് അറസ്റ്റിലേക്ക് നയിച്ചത്. അറസ്റ്റു ചെയ്ത മാതാവിന് ജാമ്യം അനുവദിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment