ഭാര്യമാരോടുള്ള സ്‌നേഹം യഥാര്‍ത്ഥമാണെങ്കില്‍ ‘ഖാന്‍’മാര്‍ മതം മാറണമെന്ന് ഹിന്ദു മഹാസഭ

khanമുംബൈ: ഭാര്യമാരോടുള്ള സ്‌നേഹം യഥാര്‍ത്ഥ്യമാണെങ്കില്‍ ബോളിവുഡ് താരങ്ങളായ ഷാരുഖ് ഖാനും അമീര്‍ ഖാനും സെയ്ഫ് അലി ഖാനും ഹിന്ദു മതം സ്വീകരിക്കണമെന്ന് ഹിന്ദു മഹാസഭ. ഹിന്ദു മഹാസഭയുടെ വാരിക ‘ഹിന്ദുസഭാ വാര്‍ത്ത’ മുഖപ്രസംഗത്തിലാണ് വിവാദ പ്രസ്താവന. ഇവരുടെ ഭാര്യമാര്‍ ഹിന്ദു മതത്തില്‍ നിന്നുള്ളവരാണ്.

വിവാദ പരാമര്‍ശത്തെപ്പറ്റിയുള്ള മധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഭാര്യയോട് സ്നേഹമുണ്ടെങ്കില്‍ വെല്ലുവിളിയേറ്റെടുക്കാന്‍ ഖാന്‍ മാര്‍ തയ്യാറാകണമെന്നായിരുന്നു പത്രാധിപരായ മുന്നകുമാര്‍ സിംഗിന്റെ പ്രതികരണം. ഇവരെക്കൂടാതെ ഫര്‍ദീന്‍ ഖാനെയും ഇമ്രാന്‍ ഹഷ്മിയെ കുറിച്ചും മുഖപ്രസംഗത്തില്‍ പരാമര്‍ശമുണ്ട്.

ഷാരൂഖ് ഖാന്‍ വിഹാഹം ചെയ്തിരിക്കുന്നത് ഗൗരിയെയാണ്. കിരണ്‍ റാവുവിനെയാണ് അമീര്‍ ഖാന്‍ വിവാഹം ചെയ്തിരിക്കുന്നത്. സെയ്ഫ് അലി ഖാന്റെ ഭാര്യ കരീന കപൂറാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment