Flash News

ഒബാമ വരുന്നു; ഇന്ത്യ ‘വൃത്തി’യാകുന്നു

January 24, 2015 , സ്വന്തം ലേഖകന്‍

agra-new

ന്യൂഡല്‍ഹി : ഒബാമയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് രാജ്യം. തലസ്ഥാനം മുഴുവന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. താജ്മഹലിലും പരിസര പ്രദേശങ്ങളും റോഡ് ഉരച്ചു കഴുകി വൃത്തിയാക്കുന്ന നിരവധി പേരെ ഇപ്പോള്‍ കാണാം. ഈ പ്രദേശങ്ങളിലെ റോഡുകള്‍ വെട്ടിത്തിളങ്ങണമെന്നാണ് ഇവര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. രാപ്പകലില്ലാതെ മുട്ടുകുത്തിയിരുന്ന് റോഡ് ഉരച്ച് കഴുകുകയാണിവര്‍. 600 ഓളം തൊഴിലാളികളാണ് ഇത്തരത്തില്‍ ജോലി ചെയ്യുന്നത്. വെറും മുന്നുറു രൂപയ്ക്കു വേണ്ടിയാണ് ഈ കഷ്‌ടപ്പാടുകള്‍.

ഒബാമയെ സ്വീകരിക്കാന്‍ റോഡുകള്‍ മാത്രമല്ല വൃത്തിയാക്കുന്നത്. അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കളേയും പട്ടികളെയും പിടിച്ച് കെട്ടിയിടാനും ജോലിക്കാരുണ്ട്. യമുനാ നദിയും വൃത്തിയാക്കുന്നുണ്ട്. യമുനാ നദിക്കരയില്‍ നിന്നു മാത്രം നീക്കിയത് രണ്ടു ടണ്‍ ചവറാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top