ജനസേവ ശിശുഭവനില്‍ ആദ്യ വിവാഹത്തിന് രണ്ടുപേര്‍ സുമംഗലികളായി

Janaseva marriageആലുവ: ജനസേവ ശിശുഭവനില്‍ നടന്ന വിവാഹചടങ്ങില്‍ ശ്രീദേവിയും അശ്വതിയും സുമംഗലികളായി. പൊയ്ക്കാട്ടുശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ രാവിലെ 10.30നായിരുന്നു താലികെട്ട്. ആലത്തൂര്‍, കാവുശ്ശേരി സ്വദേശി സതീശ് ശ്രീദേവിയുടെയും പാലക്കാട് മനക്കല്‍തൊടി, വടക്കുംതറ സ്വദേശി പ്രമോദ് അശ്വതിയുടെയും കഴുത്തില്‍ താലിചാര്‍ത്തി.

വിവാഹചടങ്ങുകളും സ്നേഹസംഗമവും സിനിമാനടി കെ.പി.എ.സി ലളിത ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വധൂവരന്മാര്‍ വരണമാല്യമണിഞ്ഞു. ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലിയും ഭാര്യ റോസിയും വധൂവരന്മാര്‍ക്ക് മധുരം നല്‍കി. കലക്ടര്‍ എം.ജി. രാജമാണിക്യം, സിനിമാതാരങ്ങളായ കവിയൂര്‍ പൊന്നമ്മ, കെ.പി.എ.സി ലളിത, തെസ്നിഖാന്‍, ടിനി ടോം, ജനസേവ രക്ഷാധികാരികളായ ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍ തുടങ്ങിയവര്‍ വധൂവരന്മാര്‍ക്ക് അനുഗ്രഹവും ആശംസകളും നേര്‍ന്നു. 2003ല്‍ ശ്രീദേവിയെന്ന ആറുവയസ്സുകാരിയെ രക്ഷപ്പെടുത്തി ജനസേവ ശിശുഭവനിലത്തെിച്ചത് മലപ്പുറം കോഴിച്ചെനയിലെ മമ്മൂട്ടി ഫാന്‍സ് പ്രവര്‍ത്തകരാണ്.

Print Friendly, PDF & Email

Leave a Comment