ഭാര്യയെ വെടിവെച്ചു കൊന്ന വിമുക്ത ഭടനെ റിമാന്‍റു ചെയ്തു

wife killed ex service menകോഴിക്കോട്: ഭാര്യയെ വെടിവെച്ചു കൊന്ന വിമുക്ത ഭടനെ റിമാന്‍റു ചെയ്തു. കുന്ദമംഗലത്തിന് സമീപം പിലാശ്ശേരി പൊയ്യിയില്‍ പണിക്കരങ്ങാടി ഒരലങ്ങല്‍ ശ്രീജയാണ് ( 40) വെടിയേറ്റു മരിച്ചത്. ഭര്‍ത്താവ് പറമ്പില്‍ ബസാര്‍ സ്വദേശി സുരേഷിനെ (45) കുന്ദമംഗലം പൊലീസ് റിമാന്‍ഡ് ചെയ്തു. ലൈസന്‍സുള്ള ഇരട്ടക്കുഴല്‍ തോക്കുകൊണ്ടാണ് വെടിവെച്ചത്. കൃത്യത്തിന് ശേഷം കുന്ദമംഗലം സ്റ്റേഷനില്‍ എത്തി പ്രതി കീഴടങ്ങി.

പുലര്‍ച്ചെ കിടപ്പറയില്‍നിന്ന് വെടിയേല്‍ക്കുന്ന ശബ്ദം കേട്ട് അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന മക്കളായ അശ്വിന്‍ ( 13), അര്‍ജുന്‍ ( 16) എന്നിവര്‍ കരഞ്ഞ് ബഹളം വെച്ചെങ്കിലും ഉള്ളില്‍നിന്ന് കുറ്റിയിട്ട വാതില്‍ തുറന്നില്ല. കോണ്‍ക്രീറ്റ് മേല്‍ക്കൂരയിലേക്കും വെടിവെച്ചു. ബഹളം കേട്ട് ഓടിയത്തെിയ ബന്ധുക്കളും നാട്ടുകാരും വാതിലില്‍ ശക്തിയായി മുട്ടിയതോടെയാണ് വാതില്‍ തുറന്നത്.

തുടര്‍ന്ന് തോക്കുമായി നിസ്സംഗനായി പുറത്തത്തെി തനിയെ പൊലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. നാലുവര്‍ഷം മുമ്പ് സൈന്യത്തില്‍നിന്ന് വിരമിച്ച സുരേഷ് ഭാര്യക്ക് ഓഹരിയായി ലഭിച്ച പിലാശ്ശേരിയിലെ സ്ഥലത്താണ് രണ്ട് മക്കളോടൊപ്പം കഴിയുന്നത്.

Print Friendly, PDF & Email

Related News

Leave a Comment