Flash News

പാക്കിസ്ഥാനില്‍ അദ്ധ്യാപകര്‍ക്ക് തോക്കുപയോഗിക്കാന്‍ പരിശീലനം നല്‍കുന്നു

January 28, 2015 , പ്രസീത ശ്രീകുമാര്‍

inp-27-06പെഷവാര്‍ : പാക്കിസ്ഥാനില്‍ അധ്യാപകര്‍ക്ക് തോക്കുപയോഗിക്കാന്‍ പരിശീലനം നല്‍കുന്നു. വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലാണ് സംഭവം. പെഷവാര്‍ സ്കൂളില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് അധ്യാപകര്‍ക്ക് തോക്കുപയോഗിക്കാന്‍ പരിശീലനം നല്‍കുന്നത്. ക്ലാസില്‍ തോക്കു കൊണ്ടുവരാനും ഇവര്‍ക്ക് അനുമതിയുണ്ട്.

ഡിസംബര്‍ 16നാണ് പെഷവാറിലെ ആര്‍മി സ്കൂളില്‍ താലിബാന്‍ കൂട്ടക്കുരുതി നടത്തിയത്. ആക്രമണത്തില്‍ 132 കുട്ടികള്‍ ഉള്‍പ്പടെ 150 പേര്‍ കൊല്ലപ്പെട്ടു.

എല്ലാ അധ്യാപകരും തോക്ക് കൊണ്ടുവരണം എന്ന കൈാര്യം നിര്‍ബന്ധമല്ല. എന്നാല്‍ ആവശ്യമുള്ളവര്‍ക്ക് തോക്ക് കൈയില്‍ കരുതാന്‍ തടസങ്ങളില്ല – അധികൃതര്‍ വ്യക്തമാക്കി. പ്രദേശത്തെ സ്കൂളുകള്‍ക്കും കോളെജുകള്‍ക്കും സംരക്ഷണം നല്‍കാന്‍ വേണ്ടത്ര സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാലാണ് അധ്യാപകര്‍ക്ക് തോക്കുപയോഗിക്കാന്‍ പരിശീലനം നല്‍കുന്നതെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ച മുതല്‍ അധ്യാപകര്‍ക്ക് പരീശീലനം നല്‍കി തുടങ്ങി.

അതേസമയം ഒരു കൈയില്‍ തോക്കും ഒരു കൈയില്‍ പേനയുമായി കുട്ടികളെ പഠിപ്പിക്കുന്നതിലെ വിരോധാഭാസം ചൂണ്ടിക്കാട്ടി ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top