Flash News

“നിനക്ക് തട്ടമിട്ടൂടേ മിഷേലേ……” ഡല്‍ഹിയില്‍ നിന്ന് റിയാദില്‍ പറന്നിറങ്ങിയ മിഷേല്‍ ഒബാമ തട്ടമിട്ടില്ലെന്നു പരാതി

January 28, 2015 , സ്വന്തം ലേഖകന്‍

michelle_obama_saudiറിയാദ്: അന്തരിച്ച സൗദി രാജാവ് അബ്ദുല്ലയ്ക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ഭര്‍ത്താവ് ബരാക് ഒബാമയ്‌ക്കൊപ്പം സൗദിയിലെത്തിയ മിഷേലിന്റെ വസ്ത്രധാരണം ഇപ്പോള്‍ വിവാദമായി. ഇന്ത്യയിലെ സന്ദര്‍ശനം വെട്ടിച്ചുരുക്കിയാണ് ബരാക് ഒബാമ സൗദിയിലെത്തിയത്. സൗദിയുമായുള്ള സൗഹൃദത്തിന് ഒബാമയും അമേരിക്കന്‍ ഭരണകൂടവും നല്‍കുന്ന പ്രാധാന്യം വെളിപ്പെടുത്തുന്നതായിരുന്നു ഇത്. എന്നാല്‍ ഒബാമയേക്കാള്‍ മാധ്യമങ്ങള്‍ ചര്‍ച്ചാവിഷയമാക്കിയത് മിഷേലിന്റെ വസ്ത്രധാരണമായിരുന്നു.

യാഥാസ്ഥിതിക മുസ്ലിം രാഷ്ട്രമായ സൗദി അറേബ്യയില്‍ ശിരോവസ്ത്രം ധരിക്കാതെ സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ ഇറങ്ങാറില്ല. മുസ്ലീം സ്ത്രീകള്‍ മാത്രമല്ല, ഏത് മതസ്ഥരും സൗദിയിലെ നിയമാവലികള്‍ പാലിക്കണമെന്നത് നിര്‍ബന്ധമാണ്. ഇതിലൊന്നാണ് സ്ത്രീകളുടെ വസ്ത്രധാരണം. പുതിയ രാജാവ്‌ അധികാരമേറ്റെങ്കിലും നിലവിലുള്ള നിയമങ്ങിലൊന്നും മാറ്റം വരുത്തിയിട്ടില്ല. എന്നിരിക്കെയാണ്‌ സൗദിയില്‍ മിഷേല്‍ തട്ടമിടാതെ എത്തിയതും പല പൊതുപരിപാടികളില്‍ പങ്കെടുത്തതും.

വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ ധരിച്ചിരുന്ന വസ്‌ത്രം മാറ്റി മുഖമൊഴികെ ശരീരം മുഴുവന്‍ മറയ്‌ക്കുന്ന തരത്തിലുള്ള വസ്‌ത്രമാണ്‌ മിഷേല്‍ ധരിച്ചത്‌. സ്‌ത്രീകള്‍ക്ക്‌ മുഖാവരണവും പര്‍ദ്ദയും ധരിച്ചു മാത്രം പ്രവേശനമുള്ള ഇടങ്ങളിലേക്കാണ്‌ മിഷേല്‍ വളരെ നിസാരമായി കടന്നു വന്നത്‌. എതായാലും മിഷേലിന്റെ ഈ പ്രവൃത്തി ഇവിടുത്തെ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെതന്നെയാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. പല ചാനലുകളും മിഷേലിന്റെ മുഖം തെളിച്ചു കൊടുക്കാതെയാണ്‌ സംപ്രേഷണം ചെയതിട്ടുള്ളത്‌. എന്നാല്‍ ഇക്കാര്യം സൗദി മന്ത്രാലയം നിഷേധിച്ചു.

പല സൗദി ഭരണാധികാരികളും മിഷേലിന്‌ ഹസ്‌തദാനം നല്‍കാന്‍ പോലും മടിച്ചതായും റിപ്പോര്‍ട്ടുണ്ട്‌. അതെസമയം മിഷേലിന്റെ ഈ പ്രവൃത്തിയെ അംഗീകരിക്കുന്നവരും കുറ്റപ്പെടുത്തുന്നവരും കുറവല്ല. അമേരിക്കന്‍ പ്രഥമ വനിതയ്‌ക്കു മേല്‍ തട്ടമിടാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്‌. സൗദിയില്‍ സ്‌ത്രീകള്‍ക്കു മാത്രമായി തന്നെ പ്രത്യേക നിയമങ്ങള്‍ ഉണ്ട്‌. ഭാര്‍ത്താവിനൊപ്പമാല്ലാതെ പുറത്തിറങ്ങരുത്‌, വാഹനമോടിക്കരുത്‌, തട്ടമിടാതെയും പര്‍ദ്ദയോ ബുര്‍ക്കയോ ധരിക്കാതെയോ പുറത്തിറങ്ങരുത്‌ എന്നിവയാണവ. എന്നാല്‍ മിഷേല്‍ ഒബാമയ്‌ക്കുമാത്രം ഇവയൊന്നും ബാധകമായില്ല എന്നത്‌ ഏറെ ചര്‍ച്ചയായിട്ടുണ്ട്‌.

അതെസമയം അബ്ദുള്ള രാജാവ്‌ മരണപ്പെട്ടതിനെ തുടര്‍ന്ന്‌ നിരവധി ലോക നേതാക്കന്‍മാര്‍ സൗദി അറേബ്യ സന്ദര്‍ശിച്ചു കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ മിഷേല്‍ തട്ടമിടാത്തത്‌ ഒരു വിവാദ മാക്കേണ്ടെന്ന നിലപാടിലാണ്‌ സൗദി അധികൃതര്‍. എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ ഇക്കാര്യം വലിയ ചര്‍ച്ചതന്നെയായിട്ടുണ്ട്‌. 1500റിലേറെ ട്വീറ്റുകളാണ് മിഷേലിന്റെ വസ്ത്രധാരണത്തെ സംബന്ധിച്ച് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. ചിലര്‍ മിഷേലിന്റെ വസ്ത്രധാരണത്തെ അനുകൂലിച്ചപ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശിച്ചു.

അടുത്തിടെ ഇന്തോനേഷ്യയില്‍ സന്ദര്‍ശനം നടത്തിയ മിഷേല്‍ ശിരോവസ്ത്രം ധരിച്ചിരുന്നുവെന്നും എന്തുകൊണ്ടാണ് സൗദിയില്‍ അത് ഒഴിവാക്കിയതെന്നുമാണ് ചിലരുടെ ചോദ്യം. എന്നാല്‍ പൊതുവെ പാശ്ചാത്യ വസ്ത്രധാരണ രീതി പിന്തുടരുന്ന മിഷേല്‍ മാന്യമായ വേഷമാണ് ധരിച്ചിരുന്നതെന്നത് ശ്രദ്ധേയമാണ്. അയഞ്ഞ, ഇറക്കമുള്ള വസ്ത്രമായിരുന്നു മിഷേല്‍ ധരിച്ചിരുന്നത്.

Untitled-1-copy31


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top