മണത്തല ചന്ദനക്കുടം നേര്‍ച്ചക്കിടെ ആനകള്‍ ഇടഞ്ഞു

ana_idanjuചാവക്കാട്: മണത്തല ചന്ദനക്കുടം നേര്‍ച്ചക്കിടെ ആനകള്‍ ഇടഞ്ഞു. ഫോട്ടോഗ്രാഫര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ചാവക്കാട് സെന്‍ററില്‍ സ്കില്‍ ഗ്രൂപ്പിന്‍െറ 15 ആനകള്‍ അണിനിന്ന കാഴ്ച്ചക്കിടയിലാണ് സംഭവം. ഊട്ടോളി ആനന്ദന്‍ എന്ന ആനയാണ് ആദ്യം ഇടഞ്ഞത്. ഫ്രീലാന്‍റ് ഫോട്ടോഗ്രാഫര്‍ ഷാഹു തൊയക്കാവ് (48) ഉള്‍പ്പെടെ ആറുപേര്‍ക്കാണ് പരിക്കേറ്റത്.

കാഴ്ച്ചക്കിടെ പെട്ടെന്ന് മുരള്‍ച്ചയോടെ മുന്നോട്ടാഞ്ഞ ഊട്ടോളി ആനന്ദനെ പാപ്പാന്മാര്‍ തോട്ടികൊണ്ട് നിയന്ത്രിച്ചതോടെ നിന്നയിടത്ത് നിന്ന് വട്ടംകറങ്ങുകയായിരുന്നു. ഇത് കണ്ട് സമീപത്ത് നിന്ന നാല് ആനകള്‍ വിരണ്ട് കുന്നംകുളം റോഡിലേക്ക് ഓടി. കാഴ്ച കണ്ടുനിന്ന നാട്ടുകാരും പരിഭ്രാന്തരായി ചിതറി ഓടി. ഇതിനിടെ ജനങ്ങളെ മാറ്റാന്‍ പൊലീസ് ലാത്തിവീശിയപ്പോള്‍ ജനം നാലുഭാഗത്തേക്കും ഓടുകയായിരുന്നു. ഈ ഓട്ടത്തിനിടയിലാണ് ആളുകള്‍ക്ക് വീണ് പരിക്കേറ്റത്.

ഇതിനിടെ ഊട്ടോളി ആനന്ദനെ പാപ്പാന്‍മാര്‍ നിയന്ത്രിച്ച് ചേറ്റുവ റോഡിലേക്ക് കൊണ്ടുപോയി. കുന്നംകുളം റോഡിലേക്ക് ഓടിയ നാല് ആനകളില്‍ ഒന്ന് താലൂക്കോഫിസ് വളപ്പിലേക്കാണ് കയറിയത്. കൊല്ലങ്കോട് കൃഷ്ണന്‍കുട്ടിയെന്ന മറ്റൊരാന റഹ്മാനിയ ഹോട്ടലിന് മുന്നിലത്തെിയപ്പോള്‍ ചിന്നം വിളിച്ച് മുന്‍കാലുകള്‍ ഉയര്‍ത്തി ഓടിയത് പരിഭ്രാന്തി പരത്തി. പാപ്പാന്മാര്‍ ആനയുടെ വാലിലും കൊമ്പിലും തൂങ്ങിയാണ് ആനക്കൊപ്പം ഓടിയത്. വഞ്ചിക്കടവിലത്തെി നിന്നപ്പോഴാണ് കൃഷണന്‍കുട്ടിയെ നിയന്ത്രിക്കാനായത്. ഇതിനിടക്ക് ഇടഞ്ഞോടിയ മറ്റാനകളെയും നിയന്ത്രണവിധേയമാക്കി മാറ്റി നിര്‍ത്തി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News