ഒക്കലഹോമ: ‘കമ്മ്യൂണിസവും സെക്യുലറിസവും’ രണ്ടും ഒന്ന് തന്നെയാണെന്ന് അമേരിക്കയിലെ സുപ്രസിദ്ധ ഇവാഞ്ചലിസ്റ്റും ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസ്സോസിയേഷന് സി.ഇ.ഒയുമായ ഫ്രാങ്ക്ലിന് ഗ്രഹാം അഭിപ്രായപ്പെട്ടു.
ജനുവരി 26-ന് ഒക്കലഹോമയില്‍ സംഘടിപ്പിച്ച ബാപ്റ്റിസ്റ്റ് ജനറല്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച് സംസ്ഥാന ഇവാഞ്ചലിസം കോണ്ഫ്രന്സില് പ്രസംഗിക്കുകയായിരുന്നു ഫ്രാങ്ക്ലിന്.
മത വിശ്വാസവും ആരാധനയും തള്ളിക്കളയുന്ന സോഷ്യല്‍ ഫിലോസഫിയുടെ വക്താക്കള്‍ സെക്കുലറിസ്റ്റുകളാണ് ഇന്ന് രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. കമ്മ്യൂണിസ്റ്റുകളെ പോലെ ഇവരും ദൈവമില്ലാത്തവരും അന്ത്യ ക്രിസ്തുക്കളുമാണെന്ന് തെളിവുകള്‍ നിരത്തി അദ്ദേഹം സമര്‍ത്ഥിച്ചു.
ഫ്രാങ്ക്ലിന്റെ പിതാവ് ബില്ലി ഗ്രഹാം വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ വിദ്യാലയങ്ങളിലുണ്ടായിരുന്ന ബൈബിള്‍ റീഡിംഗ്, പ്രാര്‍ത്ഥന, പത്ത് കല്പനകള് എല്ലാം ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. മതനിരപേക്ഷതയുടെ പേരില്‍ രാജ്യത്ത് നിലവിലുണ്ടായിരുന്ന പാരമ്പര്യങ്ങളും കീഴ്വഴക്കങ്ങളും ഇല്ലായ്മ ചെയ്യുന്നതിനാണ് ഭരണാധികാരികള്‍ ശ്രമിക്കുന്നത്. മാത്രമല്ല ലോകം ഇന്ന് അഭിനവ ക്രൈസ്തവരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇതിനെതിരെ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട ഉത്തരവാദിത്വം യഥാര്‍ത്ഥ ക്രൈസ്തവരില്‍ നിക്ഷിപ്തമായിരിക്കുകയാണ്. ഈ ലക്ഷ്യം നിറവേറ്റുന്നതിന് വിശ്വാസികള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കണമെന്ന് ഫ്രാങ്ക്ലിന് പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നത് കൊണ്ടല്ല, മറിച്ച് ഇവരുടെ സാന്നിധ്യം രാജ്യത്തിന്റെ തിരിച്ചുവരവിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണത്തില്‍ മാറ്റം വരുത്തുവാന്‍ ക്രൈസ്തവ സഭകള്‍ ഉറച്ച നിലപാടുകള്‍ സ്വീകരിക്കണം. ഇന്ന് അമേരിക്കയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന സ്വവര്‍ഗ്ഗ വിവാഹം, വിവാഹ മോചനം, ഗര്‍ഭച്ഛിദ്രം തുടങ്ങിയവ ക്രൈസ്തവക്ക് അംഗീകരിക്കാനാവുന്നതല്ലന്ന് ഫ്രാങ്ക്ലിന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply