യാത്രക്കിടെ വീട്ടമ്മയുടെ 25 ലക്ഷം കവര്‍ന്നു

latest-newsകൊച്ചി: യാത്രക്കിടെ വീട്ടമ്മയുടെ 25 ലക്ഷം രൂപ നഷ്ട്ടപ്പെട്ടതായി പരാതി. എറണാകുളം സ്വദേശി നികരത്തില്‍ സിബിയുടെ ഭാര്യ ജിനിയുടെ (34) 25 ലക്ഷം രൂപയാണ് ബാഗിന്‍െറ അടിഭാഗം മുറിച്ചു കവര്‍ന്നത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തീരദേശത്ത് വാങ്ങിയ സ്ഥലം രജിസ്റ്റര്‍ ചെയ്യാന്‍ കൊണ്ടുവന്ന പണമാണ് നഷ്ടപ്പെട്ടത്.

എറണാകുളത്തു നിന്ന് കൊടുങ്ങല്ലൂര്‍ വഴി മതിലകം രജിസ്ട്രാര്‍ ഓഫിസിലേക്കുള്ള യാത്രാമധ്യയാണ് സംഭവം. ഓഫിസില്‍ എത്തി കൈവശം ഉണ്ടായിരുന്ന ബാഗില്‍നിന്ന് പണം എടുക്കാന്‍ നോക്കിയപ്പോഴാണ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. ബാഗിന്‍െറ അടിഭാഗം കീറിയ നിലയിലായിരുന്നു. 10 ലക്ഷത്തിന്‍െറ രണ്ട് കെട്ടുകളും അഞ്ചുലക്ഷത്തിന്‍െറ ഒരു കെട്ടുമായിരുന്നു ഉണ്ടായിരുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment