മാളയുടെ വീട്ടിലത്തെിയ മുഖ്യമന്ത്രി വിതുമ്പി

ommenchandy crying

മാള: മാള അരവിന്ദന്‍െറ കുടുംബത്തെ ആശ്വസിപ്പിച്ച് പുറത്തിറങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കണ്ണുകള്‍ ഈറനായി. മാളയില്‍ അരവിന്ദന്‍െറ കുടുംബത്തെ അനുശോചനം അറിയിക്കാന്‍ വെള്ളിയാഴ്ചയാണ് ഉമ്മന്‍ചാണ്ടി എത്തിയത്. അരവിന്ദന്‍െറ ഭാര്യ ഗീത, മക്കളായ കിഷോര്‍, കല എന്നിവരെയും ഉമ്മന്‍ചാണ്ടി ആശ്വസിപ്പിച്ചു. മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ ഗീത പൊട്ടിക്കരഞ്ഞു. ഒരുനിമിഷം ഉമ്മന്‍ചാണ്ടിയുടെ കണ്ണുകളും ഈറനായി.

മാളയുടെ പേരക്കുട്ടി വേദവ്യാസനെ നോക്കി നിശബ്ദനായ അദ്ദേഹം ചിത എരിഞ്ഞടങ്ങിയിടത്ത് അല്‍പനേരം നിന്നു. മാള അരവിന്ദന് സ്മാരകം നിര്‍മിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് വേണ്ടത് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രി കെ. ബാബു, എം.എല്‍.എമാരായ ബെന്നി ബഹനാന്‍, ടി.എന്‍. പ്രതാപന്‍, മുന്‍ എം.പി കെ. ധനപാലന്‍, ടി.യു. രാധാകൃഷ്ണന്‍, ചാണ്ടി ഉമ്മന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

ommenchandy at mala aravindan home

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment