Flash News

പൊറോട്ടയും ചിക്കനും കോമ്പിനേഷനാണ്; മരണത്തിന്റെ കോമ്പിനേഷന്‍

February 1, 2015 , ഷാഹിദ് വൈപ്പി

19metfood5മലയാളിയുടെ ആരോഗ്യം വര്‍ദ്ധിക്കുകയാണോ, കുറയുകയാണോ ? ഈ ചോദ്യം ഉയര്‍ന്നുവരാന്‍ തുടങ്ങിയിട്ട് കുറഞ്ഞത് ഇരുപത് വര്‍ഷമെങ്കിലും ആയിട്ടുണ്ടാകും. എന്നാല്‍ അതിനുള്ള ഉത്തരം നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്ന് നമുക്ക് സ്വയം മനസിലാക്കുവാന്‍ സാധിക്കും. തൊടിയില്‍ നില്‍ക്കുന്ന കല്‍പ്പവൃക്ഷത്തില്‍ നിന്ന് വീഴുന്ന നാളികേരം ഉടച്ച് കല്ലില്‍ അരച്ച് നല്ല വെളിച്ചെണ്ണയില്‍ കടുകും, കറിവേപ്പിലയും ചേര്‍ത്ത് വിറക് അടുപ്പില്‍വെച്ച് ചമ്മന്തി ഉണ്ടാക്കി ഇഡലിയും ദോശയും കഴിച്ചിരുന്ന ഒരു കാലം മലയാളിക്ക് ഉണ്ടായിരുന്നു.

എന്നാല്‍ കാലം മാറി വീടുകളിലെ ഭക്ഷണം തയ്യാറാക്കലില്‍ മാറ്റം സംഭവിച്ചു. ഇഡലിയും ദോശയും മരച്ചീനിയും മലയാളികളുടെ തീന്‍മേശയില്‍ നിന്ന് അപ്രത്യക്ഷമായി. കാലത്തിനൊപ്പം കോലവും മാറിയതോടെ തീന്‍മേശയില്‍ ഫാ‌സ്‌റ്റ് ഫുഡും എത്താന്‍ തുടങ്ങി. എന്നാല്‍ പിസ, ബര്‍ഗര്‍ ‍, ചിക്കന്‍ ഷവര്‍മ, ചിക്കന്‍ റോള്‍ എന്നീ ഫുഡുകള്‍ പണക്കൊഴുപ്പ് ഉള്ള വീടുകളില്‍ എത്തിയപ്പോള്‍ ഭൂരിഭാഗം മലയാളികളെയും വശീകരിച്ച ഭക്ഷണമായിരുന്നു പൊറോട്ട.

ക്രിസ്‌തുവിന് ഏകദേശം1800 വര്‍ഷങ്ങളോളം മുമ്പ് തന്നെ മനുഷ്യര്‍ ഗോതമ്പ് കൃഷി ചെയ്തിരുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ലോകമഹായുദ്ധം നടന്നപ്പോള്‍ പട്ടാളക്കാര്‍ക്ക് ആഹാരത്തിനായി അമേരിക്കന്‍ ഭരണകര്‍ത്താക്കള്‍ ഗോതമ്പില്‍ നിന്ന് സംസ്‌കരിച്ചെടുത്ത മൈദമാവ് ഭക്ഷണപദാര്‍ഥങ്ങള്‍ ഉണ്ടാക്കാന്‍ തെരഞ്ഞെടുത്തു. പിന്നീട് ശ്രീലങ്കയിലെ റബ്ബര്‍ , തേയിലത്തോട്ടങ്ങളില്‍ നിന്നും തിരിച്ചുവന്ന തൊഴിലാളികളാണ് തെക്കേ ഇന്ത്യയില്‍ മാവില്‍ നിന്ന് ഉണ്ടാക്കിയെടുക്കുന്ന പൊറോട്ട വ്യാപകമാക്കിയത്.

നിമിഷങ്ങള്‍ക്കകം കേരളത്തിലെ ഹോട്ടലുകളിലെയും തട്ടുകടകളിലെയും വിശിഷ്‌ട വിഭവമയി തീര്‍ന്നു പൊറോട്ട. ആരോഗ്യം നശിപ്പിക്കുന്ന ഈ വിഭവത്തിന്റെ ദൂഷ്യവശങ്ങള്‍ നമ്മള്‍ ഇനിയെങ്കിലും തിരിച്ചറിയണം. ഗോതമ്പ് ധാന്യത്തില്‍ പ്രധാനമായും മൂന്നു ഭാഗങ്ങളാണുള്ളത്. തവിട് , ഉള്ളിലെ ആവരണമായ ജേം, പിന്നെ എന്‍ഡോസ്‌പോം എന്ന കേന്ദ്രഭാഗവും. തവിടും ഉള്ളിലെ ആവരണവും നിക്കം ചെയ്‌ത് എന്‍ഡോസ്‌പോം മാത്രമെടുത്ത് അതിന്റെ പൊടി കൊണ്ടാണ് മൈദമാവ് ഉണ്ടാക്കുന്നത്. മൈദയ്ക്ക് നല്ല വെളുത്തനിറം ലഭിക്കുന്നതിനായി ബ്ലീച്ച് ചെയ്യുകയാണ് പിന്നീട്. അതിനുശേഷം മൈദയാക്കി മാറ്റാന്‍ ബെന്‍‌സോയില്‍ പെറോക്സൈഡ്, ക്ലോറിന്‍ ഡയോക്സൈഡ്, പൊട്ടാസ്യം ബ്രോമറ്റൊഡ്, എമത്സിഫയെര്‍സ്, അമോണിയും കാര്‍ബണൈറ്റ്, ആലം, സോര്‍ബിറ്റണ്‍ മോണോ സാച്ചുറേറ്റ് എന്നിവ ചേര്‍ത്ത് പുതിയൊരു വസ്‌തുവാക്കി മാറ്റുന്നു. ഒരു ഗുണവും ഇല്ലാത്തെ ഈ വസ്‌തുവിന് കൃത്യമ വിറ്റാമിന്‍ ചേര്‍ക്കുകയാണ് പിന്നീടുള്ള ചടങ്ങ്. ഇതിനായി കാന്‍സറിന് കാരണമാകുന്ന കോള്‍ ടാറില്‍ ആണ് മൈദയില്‍ ചേര്‍ക്കുന്നത്.

ഈ കൃത്രിമ ചേരുവകളെല്ലാം ചേരുമ്പോള്‍ മൈദമാവ് കടുത്ത വിഷമായി മാറുകയാണ്. ശ്വാസകോശ രോഗങ്ങള്‍, കുടല്‍ കാന്‍സര്‍, പാന്‍ക്രിയാസിനെ നശിപ്പിക്കുന്നു, പ്രമേഹം, മനുഷ്യസഹജമായ വിശപ്പ് നഷ്‌ടമാകുന്നു, അമിതമായ ദാഹവും പരവേശവും, ദഹന പ്രക്രിയയെ നശിപ്പിക്കല്‍ എന്നീ നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ് ഒരു ഗുണവും ഇല്ലാത്തെ മൈദമാവ് ഉപയോഗിച്ച് ഉണ്ടാക്കുന്ന പൊറോട്ട കഴിക്കുന്നത് വഴി നമുക്ക് ഉണ്ടാകുന്നത്. അതായത് യാതൊരു ഗുണവും ഇല്ലാത്ത വേസ്‌റ്റ് വസ്‌തുവായ മൈദമാവ് ഉപയോഗിച്ചാണ് പെറോട്ട ഉണ്ടാക്കുന്നതെന്ന് മനസിലാക്കുക.

ഇനി ചിക്കന്റെ മഹത്വം പറയാം. നല്ല നാടന്‍ കോഴിയെ, വറുത്തരച്ച് കറിവെച്ച് അപ്പത്തിനൊപ്പവും കപ്പയോടൊപ്പവും കഴിക്കുന്നത് ഒരു അനുഭൂതി തന്നെയാണ്. എന്നാല്‍ ഇന്ന് നാടന്‍ കോഴി പോയിട്ട് ഒരു കോഴിക്കൂട് പോലും ഇന്ന് കാണാന്‍ ഇല്ല. പകരം അന്യദേശങ്ങളില്‍ നിന്നുവരുന്ന കോഴികളെയാണ് മലയാളികള്‍ ആശ്രയിക്കുന്നത്. ഒരു ദിവസം രണ്ടു ലക്ഷത്തോളം കോഴികളാണ് അതിര്‍ത്തി കടന്ന് കേരളത്തില്‍ എത്തുന്നത്. തമിഴ്നാട്ടിലെ ആയിരക്കണക്കിന് ചിക്കന്‍ ഫാമുകളിലാണ് മലയാളികള്‍ക്ക് വേണ്ട കോഴികളെ സൃഷ്‌ടിച്ചെടുക്കുന്നത്. മുട്ട വിരിഞ്ഞ് കണ്ണു തുറന്ന് പുറത്തുവരുന്ന കോഴി കുഞ്ഞുങ്ങളില്‍ തുടക്കത്തില്‍ തന്നെ വിവിധ തരത്തിലുള്ള ഹോര്‍മോണുകള്‍ കുത്തിവെക്കുന്നു.

സാധാരണ ഒരു കോഴി വളര്‍ന്ന് വലുതാകാന്‍ തൊണ്ണൂറു ദിവസങ്ങളോളം എടുക്കുമ്പോള്‍ ഈ കോഴികള്‍ വെറും നാല്‍പ്പത് ദിവസങ്ങള്‍ കൊണ്ട് പൂര്‍ണവളര്‍ച്ചയില്‍ എത്തും. ഈ മരുന്ന് കുത്തിവെച്ച കോഴികളെയാണ് നമ്മള്‍ വറുത്തും കറിവെച്ചും അകത്താക്കുന്നത്. അതായത് കോഴിക്ക് കുത്തിവെച്ച ഹോര്‍മോണുകള്‍ മനുഷ്യശരീരത്ത് എത്തുകയും അതുവഴി വിവിധ രോഗങ്ങള്‍ ഉണ്ടാകുകയും ചെയ്യും. പൊരിച്ച കോഴിയും പൊറോട്ടയും അകത്താക്കുന്നത് വഴി വിശപ്പ് മാറുമായിരിക്കാം, എന്നാല്‍ 60 വയസ് വരെ ജീവിക്കേണ്ട ആരോഗ്യമുള്ള ഒരാള്‍ എത്രനാള്‍ ആരോഗ്യത്തോടെ ജീവിക്കുമെന്ന് വിദഗ്ധര്‍ക്ക് പോലും വ്യക്തമാക്കാന്‍ പറ്റാത്ത കാര്യമാണ്. ഇനി നിങ്ങള്‍ തീരുമാനിക്കുക ഇവ രണ്ടു കഴിക്കണോ എന്ന്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top