അന്തര്‍ദേശീയ മയക്കുമരുന്ന് മാഫിയ കേരളത്തില്‍ സജീവമെന്ന് ആഭ്യന്തരമന്ത്രി

ramesh_chennithala-1കൊച്ചി: ദേശീയ അന്തര്‍ദേശീയ തലത്തില്‍ വേരുകളുള്ള മയക്ക് മരുന്ന് മാഫിയകളുടെ പ്രവര്‍ത്തനം കേരളത്തില്‍ സജീവമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ സമൂഹത്തില്‍ എത്ര ഉന്നതനാണെങ്കിലും സര്‍ക്കാര്‍ മുഖം നോക്കാതെ നടപടിയെടുക്കും. മയക്ക് മരുന്ന് ശൃംഖലയെ കര്‍ശനമായി നിയന്ത്രിക്കുന്നതിനും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുമുള്ള ശക്തമായ നടപടികളുമായി പൊലീസ് മുന്നോട്ട് പോകും.

അന്തര്‍ദേശീയ ബന്ധങ്ങളുള്ള മയക്കുമരുന്ന് മാഫിയകളുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവയെ തകര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ‘ക്ലീന്‍ കാമ്പസ് സേവ് കേരള’ പദ്ധതികള്‍ ആരംഭിച്ചതെന്നും കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഫ്ലാറ്റില്‍ റെയ്ഡ് നടത്തിയതും ഇതിന്‍െറ ഭാഗമായിട്ടാണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

അതിനിടെ, കൊച്ചിയില്‍ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം കാലിഫോര്‍ണിയയില്‍ തങ്ങുന്ന ഒരു എന്‍.ആര്‍.ഐകാരനിലേക്ക് വ്യാപിപ്പിക്കുന്നു. വ്യവസായിയായ മുഹമ്മദ് നിസാമിന് ഫ്ലാറ്റ് കൈമാറിയതുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ നല്‍കാന്‍ ഫ്ലാറ്റ് നിര്‍മാതാക്കളോട് പൊലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. കോഴിക്കോട് സ്വദേശിനി രേഷ്മക്ക് ഈ ഫ്ലാറ്റ് വാടകക്ക് നല്‍കിയത് സംബന്ധിച്ചും രേഖകളില്ല.

സിനിമാ താരം ഷൈന്‍ ടോം ചാക്കോക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ല. പിടിയിലായ യുവതികളിലൊരളായ ബ്ലെസി പല പ്രാവശ്യം നിര്‍ബന്ധിച്ചതിനത്തെുടര്‍ന്നാണ് ഫ്ലാറ്റിലേക്ക് ചെന്നതെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്.

പരിശോധനയില്‍ എല്ലാവരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് കണ്ടത്തെിയാല്‍ അതിനും പ്രത്യേക കേസെടുക്കാനാണ് തീരുമാനം. രേഷ്മ കൊക്കെയ്ന്‍ സംഘടിപ്പിച്ചത് ഗോവയില്‍ നിന്നാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment