എന്‍.എസ്.എസ് നേതൃത്വത്തിനെതിരെ കരയോഗങ്ങള്‍

Sukumaran-nair2കോട്ടയം: ബാര്‍ കോഴ കേസില്‍ കെ.എം മാണിക്ക് അനുകൂല നിലപാടെടുത്ത എന്‍.എസ്.എസ് നേതൃത്വത്തിനെതിരെ കരയോഗങ്ങള്‍ രംഗത്ത്. കോട്ടയം കുടമാളൂര്‍, മാഞ്ഞൂര്‍, മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂനിയന്‍െറ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരുനച്ചി 183ാം നമ്പര്‍ ദേവീവിലാസം കരയോഗം എന്നിവ നേതൃത്വത്തിനെതിരെ പ്രമേയം പാസാക്കി.

ധനമന്ത്രി വിജിലന്‍സ് അന്വേഷണം നേരിടുകയും ഇതര സമുദായാംഗങ്ങളും പ്രതിപക്ഷ രാഷ്ട്രീയകക്ഷികളും ആരോപണമുന്നയിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജനറല്‍ സെക്രട്ടറി പത്രസമ്മേളനം വിളിച്ച് മന്ത്രിക്ക് അനുകൂല നിലപാട് എടുത്തതിനെ പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.

അതിനിടെ, സേവ് നായര്‍ സൊസൈറ്റി നായര്‍ ഫേസ്ബുക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ മുപ്പതോളം പ്രവര്‍ത്തകര്‍ എന്‍.എസ്.എസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി.എന്‍.എസ്.എസ് നേതൃത്വം ബാര്‍ കോഴ ആരോപിതനായ കെ.എം. മാണിയെ അനുകൂലിച്ച് നിലപാടെടുത്തെന്നാരോപിച്ചായിരുന്നു മാര്‍ച്ച്.

നേതൃത്വത്തിനെതിരെ മുദ്രാവാക്യം ഉയര്‍ത്തിയ പ്രവര്‍ത്തകര്‍ മാണി എന്‍.എസ്.എസിന്‍െറ ബന്ധുവല്ലന്നും യുവജനങ്ങളെ ഭരണനേതൃത്വത്തില്‍ പങ്കാളികളാക്കണമെന്നും ആവശ്യപ്പെട്ടു. കരയോഗം പ്രവര്‍ത്തകരായാണ് സമരത്തിനത്തെിയതെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു. രഞ്ജിത് കാഞ്ഞിരപ്പറമ്പിലാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. ആറോടെ സമരം അവസാനിപ്പിച്ചു. ചങ്ങനാശ്ശേരി ഡിവൈ.എസ്.പി കെ. ശ്രീകുമാര്‍, സി.ഐ വി.എ. നിഷാദ്മോന്‍, എസ്.ഐ ജര്‍ലിന്‍ വി. സ്കറിയ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News