Flash News

മീസ്സല്‍സിനെതിരെ സി.ഡി.സിയുടെ ജാഗ്രതാ നിര്‍ദ്ദേശം

February 2, 2015 , പി.പി ചെറിയാന്‍

CDC-director-Dr-Tom-Friedenന്യൂയോര്‍ക്ക്: അമേരിക്കയില്‍ മീസെല്‍സ് രോഗം മാരകമായി വ്യാപിക്കുവാന്‍ സാധ്യതയുണ്ടെന്ന് സെന്റേഴ്‌സ് ഫോര്‍ ഡീസിസ് കണ്‍ട്രേള്‍ ആന്റ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ ടോം ഫ്രിഡന്‍ ഞായറാഴ്ച (ഫെബ്രുവരി 1) മുന്നറിയിപ്പു നല്‍കി.

മീസെല്‍സ് രോഗ ലക്ഷണം വ്യാപകമാകുന്നത് ആശങ്ക ഉയര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു.14 സംസ്ഥാനങ്ങളിലായി 102 കേസ്സുകള്‍ ഇതിനകം ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും കൂടുതല്‍ പേര്‍ ഇനിയും റിപ്പോര്‍ട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗലക്ഷണമുള്ളലരെ കണ്ടെത്തുന്നതിനുള്ള തീവ്രയത്‌നങ്ങള്‍ ആരംഭിച്ചുവെന്നും, രോഗബാധിതരെ മാറ്റി താമസിപ്പിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും ടോം അറിയിച്ചു.

മീസെല്‍സ് തടയുന്നതിനുള്ള കുത്തിവെയ്പ്പുകള്‍ സ്വീകരിക്കുക എന്നതു മാത്രമാണ് രോഗം വ്യാപകമാകാതിരിക്കുന്നതിനുള്ള ഏക മാര്‍ഗ്ഗം. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നിര്‍ബ്ബന്ധമായും പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

മീസെല്‍സ് രോഗം അപ്രത്യക്ഷമായി എന്ന് ചിന്തിക്കുന്നത് ശരിയല്ലെന്നും, രോഗത്തിന്റെ ശക്തമായ സാന്നിധ്യം ഇപ്പോഴും നിലവിലുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top