ദേശീയ ഗയിംസ്: കേരളം അഞ്ചാമത്

national games2

തിരുവനന്തപുരം: ദേശീയ ഗെയിംസിന്‍െറ മൂന്നാം നാള്‍ കേരളം നീന്തലില്‍ ഒരു സ്വര്‍ണവും മൂന്നു വെള്ളിയും നേടി. സാജന്‍ പ്രകാശ് പുരുഷന്മാരുടെ 1500 മീറ്റര്‍ ഫ്രീ സ്റ്റൈലിലും റെക്കോഡോടെ ഒന്നാമതായി നീന്തിയത്തെി നീന്തല്‍കുളത്തിലെ മൂന്നാം സ്വര്‍ണം നേടി.

നാലു സ്വര്‍ണവും ആറു വെള്ളിയും ആറു വെങ്കലവുമായി കേരളം അഞ്ചാമതാണ്. നീന്തലില്‍ തിങ്കളാഴ്ച സാജന്‍െറ സ്വര്‍ണത്തിനു പുറമെ കേരളം രണ്ടു വീതം വെള്ളിയും വെങ്കലവും നേടി. 200 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കില്‍ അനൂപ് അഗസ്റ്റിന്‍ വെള്ളിയും എസ്. അരുണ്‍ വെങ്കലവും 1500 മീറ്റര്‍ ഫ്രീസ്റ്റെലില്‍ എ.എസ്. ആനന്ദ് വെങ്കലവും നേടി. പുരുഷന്മാരുടെ 4-100 മീറ്റര്‍ മെഡ്ലേ റിലേയില്‍ സാജന്‍ കൂട്ടുകാര്‍ക്കൊപ്പം മറ്റൊരു വെള്ളി കൂടി സമ്മാനിച്ചു.

തുഴച്ചിലില്‍ 2000 മീറ്റര്‍ കോക്ലസ് ഫോറില്‍ നിത്യാ ജോസഫും ചിപ്പി കുര്യനും എം.ടി. നിമ്മിയും ഹണി ജോസഫും ചേര്‍ന്ന സംഘമാണ് കായലിലെ ആദ്യ സ്വര്‍ണം തുഴഞ്ഞെടുത്തത്. 2000 മീറ്റര്‍ കോക്ലസ് സിംഗിളില്‍ വെള്ളി നേടിയ ഡിറ്റി മോള്‍, താര കുര്യനൊപ്പം ചേര്‍ന്ന് ഡബ്ള്‍സ് സ്കള്‍സിലും രണ്ടാം സ്ഥാനത്തത്തെി വെള്ളി നേട്ടം രണ്ടാക്കി ഉയര്‍ത്തി. കോക്സ്‌ല്സ് പെയറില്‍ എം.ടി. നിമ്മി, ഹണി ജോസഫ് എന്നിവരടങ്ങിയ ടീമിനാണ് മറ്റൊരു വെള്ളി. തുഴച്ചിലില്‍ പുരുഷ ടീമിന് ഒറ്റ മെഡലും നേടാനായില്ല.

13 വര്‍ഷത്തെ ഇടവേളക്കുശേഷം വനിതാ ഗുസ്തിയില്‍ കേരളം തിങ്കളാഴ്ച മെഡല്‍ നേടി. 75 കിലോ ഫ്രീ സ്റ്റൈലില്‍ അഞ്ജുമോള്‍ ജോസഫാണ് ശ്രദ്ധേയ വിജയവുമായി വെങ്കലം മാറിലണിഞ്ഞത്. വാട്ടര്‍പോളോയില്‍ കേരളത്തിന്‍െറ പുരുഷ വനിതാ ടീമുകള്‍ സെമിയില്‍ കടന്നു. പുരുഷ ടെന്നിസില്‍ ശക്തരായ കര്‍ണാടകയെ മറികടന്ന് സെമിയിലത്തെിയ ആതിഥേയര്‍ മെഡലുറപ്പിച്ചു. വനിതാ ഹോക്കിയില്‍ കേരളം ആദ്യ മത്സരത്തില്‍ ഒഡിഷയോട് തോറ്റു. ബീച്ച് വോളിയില്‍ പുരുഷന്മാരുടെ എ ടീം പുറത്തായി.

Print Friendly, PDF & Email

Leave a Comment