Flash News

ദല്‍ഹിയില്‍ ആം ആദ്മി ഭൂരിപക്ഷം നേടുമെന്ന് സര്‍വേ

February 4, 2015 , സ്വന്തം ലേഖകന്‍

AAP_Kanpurന്യൂദല്‍ഹി: ഡല്‍ഹി നിയമസഭാ തെരെഞ്ഞടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് സര്‍വേ. 70 അംഗ അസംബ്ലിയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവുംകൂടുതല്‍ വോട്ട് വിഹിതം ആം ആദ്മി പാര്‍ട്ടിക്കായിരിക്കുമെന്ന് സര്‍വേ ഫലങ്ങളെല്ലാം സൂചിപ്പിക്കുന്നു. അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി വരണമെന്ന് ആഗ്രഹിക്കുന്നവരുടെ ശതമാനവും വര്‍ധിച്ചിട്ടുണ്ട്.

എന്‍.ഡി.ടി.വി ആം ആദ്മിക്ക് 37 സീറ്റാണ് പ്രവചിക്കുന്നത്. ബി.ജെ.പി 29ഉം കോണ്‍ഗ്രസ് നാലും സീറ്റുകള്‍ നേടുമെന്ന് കണ്ടത്തെി. ഇക്കണോമിക് ടൈംസിനുവേണ്ടി (ഇ.ടി) പ്രമുഖ ഗവേഷണസ്ഥാപനമായ ടൈയ്ലര്‍ നീല്‍സണ്‍ സോഫ്രസ് (ടി.എന്‍.എസ്) നടത്തിയ സര്‍വേയില്‍ ആം ആദ്മി പാര്‍ട്ടി 36നും 40നുമിടയില്‍ സീറ്റുകള്‍ നേടുമെന്നാണ് കണ്ടത്തെിയത്. ബി.ജെ.പി 28 മുതല്‍ 32 സീറ്റുകള്‍ നേടും. ഡിസംബറില്‍ നടന്ന ഇ.ടി-ടി.എന്‍.എസ് സര്‍വേയില്‍ ബി.ജെ.പി 43-47 സീറ്റുകള്‍ നേടി അധികാരത്തിലേറുമെന്നും ആപ്പ് 22-25 സീറ്റുകള്‍ നേടുമെന്നുമാണ് വിലയിരുത്തപ്പെട്ടിരുന്നത്.

കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിക്കാനിടയില്ലന്നായിരുന്നു മുന്‍ പഠനം പ്രവചിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ 2-4 സീറ്റുകള്‍ സാധ്യത കല്‍പിക്കപ്പെടുന്നു. ഹിന്ദുസ്ഥാന്‍ ടൈംസ് (എച്ച്.ടി) സി-ഫോര്‍ സര്‍വേയില്‍ ആപ്പിന് 36-41, ബി.ജെ.പിക്ക് 27-32, കോണ്‍ഗ്രസിന് 2-7 സീറ്റുകള്‍ എന്നിങ്ങനെയാണ് വിലയിരുത്തല്‍. എ.ബി.പി ന്യൂസ്-നീല്‍സണ്‍ സര്‍വേയില്‍ ആപ്പ് 35 സീറ്റുകളും ബി.ജെ.പി 29 സീറ്റും നേടുമെന്നാണ് കണ്ടത്തെിയത്. കോണ്‍ഗ്രസ് ആറ് സീറ്റുനേടും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top