വിദേശ നിക്ഷേപ തുക ഇരട്ടിയാക്കുന്നതിന് റിസര്‍വ്വ് ബാങ്ക് അനുമതി

RUPEEഇന്ത്യന്‍ കറന്‍സി ഡോളറിലാക്കി വിദേശങ്ങളില്‍ നിക്ഷേപിക്കുന്നതിന് നിശ്ചയിച്ചിരുന്ന സംഖ്യയുടെ പരിധി ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് ഫെബ്രുവരി 3-ന് റിസര്‍വ്വ് ബാങ്ക് പുറത്തിറക്കി.

ഓരോ വര്‍ഷം 250, 000 ഡോളര്‍ വരെ വിദേശത്ത് നിക്ഷേപിക്കുന്നതിന് ഇന്നലെ മുതല്‍ റിസര്‍വ്വ് ബാങ്കിന്റെ അനുമതി ആവശ്യമില്ല. ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞതോടെ വിദേശത്തു നിക്ഷേപിക്കാവുന്ന പരമാവധി തുക കഴിഞ്ഞ ജൂണില്‍ 125, 000 ഡോളറായി പരിമിതപ്പെടുത്തിയിരുന്നു.

മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇന്ത്യയിലെ വിദേശനിക്ഷേപം 322 ബില്യണ്‍ ഡോളറായി ഉയര്‍ന്നതാണ് ഇങ്ങനെയൊരു ഇളവനുവദിക്കുവാന്‍ റിസര്‍വ്വ് ബാങ്കിനെ പ്രേരിപ്പിച്ചത്.

ലിബറലൈസഡ് റമിറ്റന്‍സ് സ്കീമനുസരിച്ചു (L.M.S) 250, 000 ഡോളറിന്റെ ഫെയറുകളോ, വസ്തുക്കളോ വിദേശത്ത് വാങ്ങുന്നതിന് റിസര്‍വ്വ് ബാങ്കിന്റെ അനുമതിക്ക് അപേക്ഷിക്കേണ്ടതില്ല. ഇന്ത്യന്‍ പൗരന്മാര്‍ ഏതെല്ലാം രാജ്യങ്ങളിലുണ്ടോ, അവര്‍ക്ക് ഇത്രയും തുക (250, 000 ഡോളര്‍) വിദേശങ്ങളില്‍ നിക്ഷേപിക്കുവാനുള്ള സാഹചര്യമാണ് ഇതിലൂടെ റിസര്‍വ്വ് ബാങ്ക് ഒരുക്കിയിരിക്കുന്നത്.

Print Friendly, PDF & Email

Leave a Comment