ഷൂസ് കമ്പനിയുമായി മന്ത്രി കെ.എം. മാണിക്കുള്ള ബന്ധം അന്വേഷിക്കണമെന്ന് പി.സി. തോമസ്

pc-thomas-0കോട്ടയം: ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എറിക് ഷൂസ് കമ്പനിയുമായി മന്ത്രി കെ.എം. മാണിക്കുള്ള ബന്ധം അന്വേഷിക്കണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ്. അമേരിക്കയിലും ലെതര്‍ ഷൂസ് കമ്പനിയുടെ ഒൗട്ട്ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മുല്ലപ്പെരിയാര്‍ വിഷയം രൂക്ഷമായപ്പോള്‍ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത ഇവിടെ ബിസിനസും സ്ഥലവുമുള്ള കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ പലരും പിറകോട്ടുപോയി. ബാര്‍ കോഴ വിഷയത്തില്‍ ജോസ് കെ. മാണിയെയും കെ.എം. മാണിയെയും ചോദ്യം ചെയ്യേണ്ട സമയം അതിക്രമിച്ചു.

മാണിക്കെതിരെ എഫ്.ഐ.ആര്‍. എടുത്ത ദിവസം തന്നെ വിജിലന്‍സ് മന്ത്രി വീട്ടില്‍പോയി ആദരിച്ചു. പി.സി. ജോര്‍ജിനെയും ബാലകൃഷ്ണപിള്ളയെയും ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടും. ബാറുടമകളുടെ ശബ്ദരേഖയില്‍ കോണ്‍ഗ്രസിലെ മന്ത്രിമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോഴവാങ്ങിയ നാലുപേരുടെ പേരുകള്‍ പുറത്തുവിടാന്‍ കോണ്‍ഗ്രസ് തന്നെ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Print Friendly, PDF & Email

Leave a Comment