കുന്നിടിഞ്ഞ് ബംഗാള്‍ തൊഴിലാളികള്‍ മരിച്ചു

ddddddd

കോഴിക്കോട്: പന്തീരാങ്കാവില്‍ നിര്‍മാണത്തിനിടെ കുന്നിടിഞ്ഞ് രണ്ട് ബംഗാള്‍ തൊഴിലാളികള്‍ മരിച്ചു. കൊല്‍ക്കത്ത നാഭിയ സ്വദേശികളായ ജുവല്‍ മണ്ഡല്‍ (22), നിതായി ഹല്‍ദാര്‍ (19) എന്നിവരാണ് മരിച്ചത്.

പുതിയറ ഹില്‍ടോപ് സ്കൂളിനായി പന്തീരാങ്കാവ് കുറുങ്ങാടത്ത് മീത്തലില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്‍െറ കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കാനുള്ള കുഴിയെടുക്കുന്നതിനിടയിലാണ് അപകടം. മണ്ണിനടിയില്‍ പെട്ട പോഷല്‍ ഹല്‍ദാര്‍ (25) ചികിത്സയിലാണ്.

മൂന്നു നില കെട്ടിടത്തിന്‍െറ നിര്‍മാണം പൂര്‍ത്തിയായ ഭാഗത്തേക്ക് കൂട്ടിയോജിപ്പിക്കാനുള്ള പുതിയ കോണ്‍ക്രീറ്റ് തൂണുകള്‍ക്കു വേണ്ടിയാണ് കുഴിയെടുക്കുന്നത്. വന്‍തോതില്‍ മണ്ണെടുത്തതിനാല്‍ ചെങ്കുത്തായി അപകടനിലയില്‍ അടര്‍ന്നുനിന്നിരുന്ന കുന്നിന്‍െറ ഭാഗമാണ് കുഴിയിലേക്ക് വീണത്.

ഉറപ്പില്ലാത്ത ചീടിമണ്ണാണ് കുന്നില്‍. അപകടസാധ്യത തൊഴിലാളികള്‍ കരാറുകാരന്‍െറ ശ്രദ്ധയില്‍ പെടുത്തിയിരുന്നെങ്കിലും അവഗണിക്കുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു. രണ്ടര മീറ്ററോളം ആഴമുള്ള കുഴിയില്‍ നാലുപേര്‍ ഇറങ്ങിയാണ് മണ്ണ് മാറ്റിയിരുന്നത്. സമീപത്തുണ്ടായിരുന്ന മറ്റു തൊഴിലാളികളും മണ്ണുമാന്തി യന്ത്രത്തിന്‍െറ ഡ്രൈവറും ചേര്‍ന്നാണ് മണ്ണിനടിയില്‍ പെട്ടവരെ പുറത്തെടുത്തത്. സംഭവം നടന്ന് അരമണിക്കൂറിനകംതന്നെ ജുവല്‍ മണ്ഡലിനെയും പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.

Print Friendly, PDF & Email

Leave a Comment