‘ലാലിസം’ ചെക്ക് മോഹന്‍ലാലിന് തിരിച്ചയക്കും

ssdsതിരുവനന്തപുരം: മോഹന്‍ലാല്‍ തിരിച്ചയച്ച ‘ലാലിസം’ ചെക് ദേശീയ ഗെയിംസ് സി.ഇ.ഒ ജേക്കബ് പുന്നൂസ് കൈപ്പറ്റി. പണം തിരിച്ചുവാങ്ങില്ലന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മോഹന്‍ലാലിനെ അറിയിച്ചിട്ടുണ്ട്. ചെക് ലാലിനുതന്നെ മടക്കി അയച്ചേക്കും.

ദേശീയ ഗെയിംസില്‍ ചീഫ് സെക്രട്ടറിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന എല്ലാ വിവാദങ്ങളും അവസാനിച്ചെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. തനിക്ക് മുഖ്യമന്ത്രിയുടെ എല്ലാ പിന്തുണയുമുണ്ട്. മുഖ്യമന്ത്രി തന്‍െറ നിലപാടിനെ അംഗീകരിച്ചു. ചീഫ് സെക്രട്ടറി ദുഃഖമറിയിച്ചു. സദുദ്ദേശ്യത്തോടെയാണ് അഭിപ്രായം പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിവാദം അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment