6 വയസ്സുകാരന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ വെടി വെച്ച 4 വയസ്സുകാരന്റെ പിതാവിന് ജയില്‍ ശിക്ഷ

anthony-senatoreന്യൂജേഴ്‌സി: ബെഡ്‌ റൂമില്‍ ഭദ്രമായി സൂക്ഷിക്കേണ്ട തോക്ക് അലക്ഷ്യമായി പുറത്തിട്ട് 4 വയസ്സുകാരന്‍ മകന്റെ കൈവശം ലഭിച്ചതില്‍ പിതാവ് കുറ്റക്കാരനാണെന്ന് ഫെബ്രുവരി 5 വ്യാഴാഴ്ച ഓഷന്‍ കൗണ്ടി കോടതി വിധിച്ചു.

4 വയസ്സുള്ള മകന്‍ തോക്കെടുത്ത് പുറത്തു കൊണ്ടുപോയി കളിക്കുന്നതിനിടയില്‍ അയല്‍വാസിയായ 6 വയസ്സുകാരന്‍ അബദ്ധത്തില്‍ വെടിയേറ്റു മരിച്ചിരുന്നു. ഇതിന്റെ ഉത്തരവാദിത്വം 35 വയസ്സുള്ള ആന്റണിക്കാണെന്ന് കോടതി കണ്ടെത്തി. 3 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് വിധിച്ചത്. 2013 ഏപ്രിലിലാണ് ഈ ദാരുണ സംഭവം നടന്നത്.

6 വയസ്സുകാരന്റെ മരണം എന്റെ അശ്രദ്ധമൂലം സംഭവിച്ചതാണെന്നും, മരണം വരെ ഈ കുറ്റബോധം എന്നെ വേട്ടയാടുമെന്നും പൊട്ടികരഞ്ഞു കൊണ്ട് ജഡ്ജിയോട് ഏറ്റുപറയുകയും, മാപ്പപേക്ഷിക്കുകയും ചെയ്തു. 6 വയസ്സുകാരന്റെ മാതാവും ഇതിനു സമാനമായ പ്രസ്താവനയാണ് നടത്തിയത്. 6 വയസ്സുകാരനെ സംരക്ഷിക്കേണ്ട ചുമതല എന്റേതായിരുന്നു. മകന്‍ എന്റെ അശ്രദ്ധ മൂലമാണ് വീട്ടില്‍ നിന്നും പുറത്തുപോയി കളിക്കുന്നതിനും മരണം സംഭവിക്കുന്നതിനും ഇടയായത്.

ബന്ധപ്പെട്ടവരുടെ അശ്രദ്ധമൂലം കുട്ടികള്‍ക്ക് തോക്കു ലഭിക്കുവാനിടയാകുന്നത് എത്രയോ അപകടങ്ങളാണ് വരുത്തിവെക്കുന്നത്. ഈ വിഷയത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത് കുട്ടികളുടെ മാതാപിതാക്കള്‍ തന്നെയാണ്.

Print Friendly, PDF & Email

Leave a Comment