ബ്രംടന്‍ (കാനഡ): മതത്തിന്റെയും ജാതിയുടെയും വേലിക്കെട്ടുകള്‍ പ്രവാസി സമൂഹത്തെ വിഭജിക്കാതിരിക്കുവാന്, ഗാന്ധിജി അനുസ്മരണത്തോടനുബന്ധിച്ച് കാനഡയിലെ ബ്രംപ്ടന്‍ മലയാളീ സമാജം സംഘടിപ്പിച്ച മതസൗഹാര്‍ദ്ദ സ്നേഹചങ്ങലയില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ളവര്‍ കണ്ണികളായി. കുട്ടികളും സ്ത്രീകളും അടക്കം നിരവധി ആളുകള്‍ അണിചേര്‍ന്ന ഈ മനുഷ്യചങ്ങല പ്രവാസി സമൂഹത്തില്‍ ഐക്യത്തിന്റെ കാഹളം മുഴക്കി. കേരളാ ക്രിസ്ത്യന്‍ എക്യുമിനിക്കല് പ്രസിഡന്റ് ഫാ. മാക്സിന് ജോണ്‍, ഗുരുവായൂരപ്പന് ക്ഷേത്രം മുഖ്യ തന്ത്രി ബ്രഹ്മശ്രീ ദിവാകരന് നമ്പൂതിരിപ്പാട്, ശ്രീ സജീബ് കോയ , പ്രമുഖ സാഹിത്യകാരന് ശ്രീ ജോണ്‍ ഇളമത, തുടങ്ങിയവര്‍ സമാജം പ്രസിഡന്റ് ശ്രീ കുര്യന് പ്രക്കനത്തോടൊപ്പം ഈ സ്നേഹചങ്ങലയില്‍ ആദ്യ കണ്ണികളായി. തുടര്‍ന്നു ഗാന്ധി അനുസ്മരണത്തോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും മത സൌഹാര്‍ദ്ദ സമ്മേളനവും നടത്തപ്പെട്ടു.
റിപബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സമാജം പ്രസിഡന്റ് ശ്രീ കുര്യന് പ്രക്കാനം പതാക ഉയര്‍ത്തി. ശ്രീ ജോണ്‍ ഇളമത ആശംസാ പ്രസംഗം നടത്തി . തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ബ്രഹ്മ ശ്രീ ദിവാകരന് നമ്പൂതിരി കിഡ്സ് ഫെസ്റ്റ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. സമാജം ഹെല്പിംഗ് ഹാന്‍ഡ് പദ്ധതിയില്‍ നിന്ന് ഇരുപത്തി അയ്യായിരം രൂപ ഒരു നിര്‍ധന രോഗിക്ക് ശ്രീ മനോജ് കരാത്ത ഫാ. മാക്സിന് ജോണിന് നല്കി നിര്‍വഹിച്ചു. സമാജം സെക്രട്ടറി ശ്രീ ഗോപകുമാര്‍ നയര് സ്വാഗതവും ട്രഷറര്‍ ശ്രീ തോമസ് വര്‍ഗീസ് നന്ദിയും രേഖപ്പെടുത്തി. രോഷ്നി അമ്പാട്ട് , രാജശ്രീ ശ്രീകുമാര്‍, സെന്‍ വര്‍ഗീസ്, ഗിരീഷ്കുമാര്‍, മത്തായി മാത്തുള്ള, ജയപാല്‍ കൂട്ടത്തില്‍, ജോസഫ് പുന്നശേരി, വാസുദേവ് മാധവന്, സജി നിലമ്പൂര്‍, ബിജോയ് ജോസഫ്, ജോസ് വര്‍ഗിസ്, ഷിബു ഡാനിയേല്‍, രൂപാ നാരയണന്, ശ്രീകുമാര്‍ വകീല്‍, സിന്ധു ജയപാല്‍, ദിവ്യ ജേക്കബ് തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
ഊതിക്കാച്ചിയ പൊന്നായ “മലയാളീരത്ന” എന്ന കുട്ടികളുടെ സ്വപ്നസാക്ഷാല്‍കാരത്തിനായി രണ്ടു മാസക്കാലം നീളുന്ന മത്സര പ്രക്രിയ ആയ Kids fest – എന്ന മാമാങ്കം BMS ല്‍ മൂന്നാം ദിവസമായ ഫെബ്രുവരി 7നും തുടരുന്നു. കിഡ്സ് ഫെസ്റ്റിവലില്‍ ഡാന്‍സ് മത്സരങ്ങള്‍ മാര്‍ച്ച് 21 നു രാവിലെ 10.45 നു ആരംഭിക്കുന്നതാണ്. ഡാന്‍സ് മത്സങ്ങള്‍ക്കുള്ള രജിസ്ട്രേഷന് നേരത്തെ തന്നെ ചെയ്തിരിക്കേണ്ടതാണ്. അന്നേ ദിവസം സിംഗിള്‍, ഗ്രൂപ്പ് ഡാന്സുകള്ക്കുള്ള മത്സരങ്ങളായിരിക്കും നടക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.malayaleeassociation.com
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply