Flash News

പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ കേരളത്തിലെത്തി

February 6, 2015 , സ്വന്തം ലേഖകന്‍

jacobiteകൊച്ചി: ഒന്‍പതു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ തലവന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ കൊച്ചിയില്‍ എത്തി. വിശ്വാസികളും സഭാ നേതാക്കളും മെത്രാപ്പോലീത്താമാരും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ സംഘവും ബാവായ്ക്ക് ഊഷ്മള സ്വീകരണം നല്‍കി.

ലബനോനില്‍ നിന്നും ദുബായി വഴിയാണ് ബാവ കേരളത്തിലേക്ക് എത്തിയത്. ഇന്നു സഭാസ്ഥാനായ പുത്തന്‍കുരിശിലേക്ക് പോകും. തുടര്‍ന്ന് മൂന്നുമണിയോടെ ബാവ മാധ്യമങ്ങളെ കാണും. ഓര്‍ത്തഡോക്‌സ് വിഭാഗവുമായുളള അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് ബാവയുടെ സന്ദര്‍ശനം വഴിയൊരുക്കുമെന്നാണ് കരുതുന്നത്. നിലപാട് വ്യക്തമാക്കാന്‍ യാക്കോബായ സഭാ സുന്നഹദോസും പാത്രയര്‍ക്കീസ് ബാവ വിളിച്ചുചേര്‍ത്തിട്ടുണ്ട്.

കരിങ്ങാച്ചിറ പളളിയില്‍ വൈകിട്ടാണ് സഭാ സൂനഹദോസ് നിശ്ചിയിച്ചിരിക്കുന്നത്. ഓര്‍ത്തഡോക്‌സ് സഭയുമായുളള അനുരഞ്ജനത്തിന് നിലപാടറിയിക്കാന്‍ മെത്രാന്‍മാരോട് പാത്രയര്‍ക്കീസ് ബാവ നിര്‍ദേശിച്ചിട്ടുണ്ട്. ഭാരത സന്ദര്‍ശനത്തിന് ശേഷം ഈ മാസം 17-ന് അദ്ദേഹം തിരികെ പോകും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top